കോഴിക്കോട് മദ്യം കഴിച്ചയാൾ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം, കഴിച്ചത് വിഷമദ്യമെന്ന് സംശയം!
കോഴിക്കോട്: മദ്യം കഴിച്ചയാൾ കോഴിക്കോട് കോടഞ്ചേരിയില്‍ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. ചെമ്പേരി കോളനിയിലെ കൊളമ്പന്‍ (65) ആണ് മരിച്ചത്. നാരായണന്‍, ഗോപാലന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
രണ്ട് പേരുടെയും നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവർ കഴിച്ചത് വിഷമദ്യമാണെന്നാണ് സംശയിക്കുന്നത്. കോയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് മൂന്ന് പേരും. ഇവർ മൂന്നുപേരും ചേർന്ന് എസ്റ്റേറ്റിലിരുന്ന് മദ്യപിക്കുകയായിരുന്നു. ആദ്യം കൊളമ്പൻ കുഴഞ്ഞ് വീഴുകയായിരുന്നു.

കൊളമ്പനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ബാക്കി രണ്ടുപേരും കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എവിടെ നിന്നാണ് ഇവർക്ക് മദ്യം ലഭിച്ചതെന്ന് വ്യക്തമല്ല.












Click it and Unblock the Notifications