കള്ളനെന്ന് ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന അസം സ്വദേശി 36 മണിയ്ക്കൂറായി പട്ടിണിയായിരുന്നു
കോട്ടയം: കള്ളനെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊരിവെയിലത്ത് കെട്ടിയിട്ടതിനെത്തുടര്‍ന്ന് വെയിലില്‍ കിടന്ന് മരണമടഞ്ഞ കൈലാസ് ദ്യോതി ബഹ്‌റ (30) എന്ന അസം സ്വദേശി 36 മണിയ്ക്കൂറായി ഭക്ഷണമൊന്നും കഴിച്ചില്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലും തലയിലും ഉണ്ടായ രക്തസ്രാവം മരണകാരണമായെന്നാണ് നിഗമനം. പരിക്കേറ്റ് ഏറെ നേരം കഴിഞ്ഞിട്ടും ചികിത്സ ലഭിയ്ക്കാത്തതും ജീവന്‍ നഷ്‌പ്പെടനാന്‍ ഇടയാക്കി.
യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ശരീരത്തില്‍ 12 മുറിവുകളും വിവിധ ഭാഗങ്ങളില്‍ വടി പോലുള്ള ആയുധം ഉപയോഗിച്ച് തല്ലിയതുപോലുള്ള ചതവുകളും ഉണ്ട്. മുറിവുകള്‍ ആലത്തിലുള്ളവയല്ലെങ്കിലും തൊലിയുടെ താഴെയുള്ള ചെറിയ രക്തക്കുഴലുകള്‍ക്ക് ചതവ് സംഭവിയ്ക്കാനും ഇതുവഴി രക്തസ്രാവം ഉണ്ടാകാനും കാരണമായി. ഇതോടൊപ്പം തലച്ചോറിലും ചെറിയ രക്തസ്രാവം ഉണ്ടായി.

36 മണിയ്ക്കൂര്‍
നാട്ടുകാര്‍ മര്‍ദ്ദിച്ച് കെട്ടിയിട്ടതിനെത്തുടര്‍ന്ന് മരിച്ച അന്യ സംസ്ഥാന തൊഴിലാളി കൈലാസ് ജ്യോതി ബഹ്‌റ 36 മണിയക്കൂറായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

അറസ്റ്റിലായി
അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചിങ്ങവനം പൊലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. കുറിച്ചി ചിറവംമുട്ടം വീരാളശേരില്‍ വര്‍ഗീസ് (70) ആണ് അറസ്റ്റിലായത്.

അസം സ്വദേശി
അസമിലെ സിംഗ്ബാഗര്‍ ജില്ലയിലെ കണ്ടറ ഗ്രാമവാസിയാണ് കൊല്ലപ്പെട്ട കൈലാസ് ജ്യോതി ബഹ്‌റ

ആന്തരികാവയവങ്ങള്‍
ആന്തരികാവയവങ്ങളിലെ രക്തസ്രാവമാണ് മരണകാരണമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications