Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേരി എപി-ഇകെ സുന്നി സംഘര്‍ഷം: ഒരാള്‍ മരിച്ചു

Crime
മലപ്പുറം: മഞ്ചേരിക്കടുത്ത് എളങ്കൂരില്‍ എപി- ഇകെ സുന്നികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. എപി സുന്നി വിഭാഗം അനുഭാവിയായ തിരുത്തിയില്‍ അബുഹാജിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് എളങ്കൂരില്‍ ഖുവ്വാര്‍ ഇസ്ലാം മദ്രസയിലാണ് സംഘര്‍ഷമുണ്ടായത്.

സംഭവം നടന്ന ദിവസം വൈകിട്ട് മദ്രസയില്‍ രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ ഭക്തിഗാനം വച്ചപ്പോള്‍ ഖുര്‍ആന്‍ പാരായണം വയ്ക്കണമെന്ന് മറുവിഭാഗം ആവശ്യപ്പെട്ടു. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അബുഹാജിക്ക് ഇരുമ്പു വടികൊണ്ട് അടിയേല്‍ക്കുകയായിരുന്നു.

അടിയേറ്റ അബു ഹാജിയെ ഉടന്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെത്തിച്ചങ്കിലും മരിച്ചിരുന്നു. ഇകെ വിഭാഗം ആക്രമണത്തിന് തയ്യാറായി ആയുധങ്ങളുമായാണ് മദ്രസയിലെത്തിയതെന്ന് എപി വിഭാഗം സുന്നികള്‍ ആരോപിക്കുന്നു. അതേ സമയം, തര്‍ക്കത്തിനിടെ കുഴഞ്ഞുവീണാണ് അബു ഹാജി മരിച്ചതെന്നും വാര്‍ത്തകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+