ലോറി കുഴിയിലേക്ക് മറിഞ്ഞ് ഒരു മരണം:ദൃശ്യങ്ങള്‍
കരകുളം: നെടുമങ്ങാട്-പേരൂര്‍ക്കട റോഡില്‍ നിയന്ത്രണം വിട്ട ലോറി കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ലോറിയ്ക്ക് മുകളിലിരുന്ന യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശി മഹേന്ദ്രന്‍ (27) ആണ് മരിച്ചത്. തെങ്കാശി സ്വദേശികളായ കാര്‍ത്തിക്(35), സൗന്ദര പാണ്ടി (55), കുമാര്‍ (26), മാരാരിക്കുളം സ്വദേശി ബെന്നി ജോസഫ് (50) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കെഎസ്ഇബിയ്ക്കായി കാരറടിസ്ഥാനത്തില്‍ പ്രവര്‍ത്തിയ്ക്കുന് ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറി നെടുമങ്ങാട് ഭാഗത്തേയ്ക്ക് തിരിയുന്നതിനിടയില്‍ ബ്രേക്ക് കിട്ടാതെ കുഴിയിലേക്ക് മറിഞ്ഞത്. ഒരു ബൈക്കിനെ തട്ടിത്തെറിപ്പിച്ച ശേഷമാണ് ലോറി കുഴിലിലേക്ക് മറിഞ്ഞത്.

അപകടം
കല്ലയം- ഏണിക്കര റോഡില്‍ നിന്ന് നെടുമങ്ങാട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രം വിട്ട് മറിഞ്ഞത്

കുഴിയിലേക്ക്
ബ്രേക്ക് കിട്ടാതെ ലോറി കുഴിയിലേക്ക് വീഴുകയായിരുന്നു

തമിഴ്നാട് സ്വദേശികള്‍
ലോറിയില്‍ ഉണ്ടായിരുന്നവരില്‍ അധികവും തമിഴ്‌നാട് സ്വദേശികളാണ്.

കെഎസ്ഇബി
കെഎസ്ഇബിയ്ക്ക് വേണ്ടി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.

അമിത വേഗം
അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്

ടവര്‍ നിര്‍മ്മാണത്തിന്
ടവര്‍ നിര്‍മ്മാണത്തിന് കൊണ്ടുവന്ന ഇരുമ്പ് പാലങ്ങളാണ് വണ്ടിയിലുണ്ടായിരുന്നത്. ലോഘി കുഴിയിലേക്ക് താഴ്ന്ന പോകാതിരിയ്ക്കാനായി ഭാരം ഇറക്കിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.












Click it and Unblock the Notifications