കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയിന്‍ 'വില്ലന്‍' തലസ്ഥാനത്തുനിന്നുള്ള മന്ത്രി; ടിഎന്‍ സീമയെ തോല്‍പ്പിച്ചതാണെന്ന് മൊഴി ?

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ച തോല്‍വിയായിരുന്നു വട്ടിയൂര്‍ക്കാവില്‍ ഡോ. ടിഎന്‍ സീമയുടെ പരാജയം. വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തില്‍ മുന്‍ എംപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടിഎന്‍ സീമയെ തോല്‍പ്പിച്ചത് പിണറായി മന്ത്രിസഭയിലെ തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രിയാണെന്ന് സംസ്ഥാന കമ്മറ്റി ആംഗം കെജെ തോമസ് കമ്മീഷന് ലഭിച്ച മൊഴി.

ടിഎന്‍ സീമ ജയിച്ചാല്‍ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് മനസിലാക്കിയ നേതാവ് സീമയെ പരാജയപ്പെടുത്താന്‍ ശ്രമം നടത്തിയെന്നാണ് അന്വേഷണ കമ്മീഷന് ലഭിച്ച മൊഴി. രണ്ട് പ്രാദേശിക നേതാക്കളാണ് മന്ത്രിക്കെതിരെ നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

tn seema

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയെങ്കിലും ചില മണ്ഡലങ്ങളിലെ തോല്‍വി പ്രതീക്ഷിക്കാത്തതായിരുന്നു. കേരള രാഷ്ട്രീയം ഉറ്റ് നോക്കിയ മത്സരമായിരുന്നു തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പോരാട്ടം. ഡോ ടിഎന്‍ സീമയായിരുന്നു വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി. എന്നാല്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Read Also: ആണിനും പെണ്ണിനും ജന്മദിനം ആഘോഷിക്കാനും പാടില്ല; സദാചാരപോലീസ് ചമഞ്ഞ അ‍ഞ്ച് പേര്‍ അറസ്റ്റില്‍...

മുന്‍ എംപി എന്ന നിലയിലുള്ള സീമയുടെ പ്രവര്‍ത്തനങ്ങളും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവെന്ന നിലയിലും ടിഎന്‍ സീമയക്ക് വലിയ ജനപിന്തുണയുണ്ടായിരുന്നു. യുഡിഎഫ് സര്‍ക്കാരിനും ബിജെപിക്കുമെതിരായ സ്ത്രീവിരുദ്ധ വോട്ടുകളും കെ മുരളീധരനെതിരെ കോണ്‍ഗ്രസുകാര്‍ തന്നെ തിരിഞ്ഞതും നേട്ടമാകുമെന്ന് കരുതിയ സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്.

സീമയെ തോല്‍പ്പിച്ചത് ഒരു പ്രമുഖ ജില്ലാ നേതാവിന്റെ സ്ഥാനാര്‍ത്ഥി മോഹമാണെന്നും ജില്ലാനേതാവിനെ വച്ച് കളിച്ചത് തലസ്ഥാനത്ത് നിന്നുള്ള മന്ത്രിയാണെന്ന് മൊഴി ലഭിച്ചിട്ടുണ്ടത്രേ. റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിയില്‍ സമര്‍പ്പിച്ചാലും കടകംപള്ളിക്കെതിരെ നടപടിയുണ്ടാകില്ല. മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തിരുവനന്തപുരത്ത് നിന്ന് ഒരു മന്ത്രി ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തിരവനന്തപുരത്ത് മത്സരിച്ചതില്‍ ടിഎന്‍ സീമയ്ക്ക് പുറമെ ഈ നേതാവിനെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ടിഎന്‍ സീമ വിജയിച്ചാല്‍ മുന്‍ എംപി എന്ന നിലയിലും ജനാതിപത്യമഹിളാ അസോസിയേഷന്‍ നേതാവെന്ന നിലയിലും വനിത എന്ന നിലയില്‍ സീമയ്ക്കായിരിക്കും സാധ്യത കൂടുതല്‍. അതുകൊണ്ട് സീമയെ തോല്‍പ്പിക്കാന്‍ പ്രാദേശിക നേതാക്കള്‍ ജില്ലാ കമ്മറ്റി അംഗമായ യുവനേതാവിന്‍റെ കൂട്ട് പിടിച്ച് ശ്രമിച്ചതെന്നാണ് മൊഴി.

Read Also: ബാബുവിനെതിരായ വിജിലന്‍സ് കേസ് പൂഴ്ത്തിയത് എസ്പി നിശാന്തിനി; പൂഴ്ത്തിയത് 14 കേസുകള്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
One LDF Minister is behind TN Seema's election failure at Vattiyoorkaav.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X