Get Updates
Get notified of breaking news, exclusive insights, and must-see stories!

മിനി ലോറി ചായക്കടയിലേയ്ക്ക് പാഞ്ഞുകയറി. ഒരാൾ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനും പൂവൻപാറ പാലത്തിനും ഇടയിൽ ടി.ബി.ജംഗ്ഷനിൽ മിനി ലോറികടയിലേയ്ക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ലോറി ഡ‌്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് മൂന്നുപേർക്ക് പരിക്കേറ്റു.

ആറ്റിങ്ങൽ ടി.ബി.ജംഗ്ഷൻ തുണ്ടിൽ വീട്ടിൽ കൂലിപ്പണിക്കാരനായ രാജു( 61) ആണ് മരിച്ചത്. ലോറി ഡ്രൈവർ സനു(40), മണിസ്റ്രോഴ്സ് ഉടമ ചന്ദ്രൻ( 64), ആറ്റിങ്ങൽ സ്വദേശി ശ്രിജിത്ത്( 18) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വെളുപ്പിന് 5 മണിയോടെയാണ് സംഭവം.

mini

പാലക്കാട്ടുനിന്നും ചരക്കു കയറ്റി വന്ന ലോറിയാണ് നിയന്ത്രണം ചായക്കടിയിലേയ്ക്ക് ഇടിച്ചുകയറിയത്. ഈസമയം കടയ്ക്കു മുന്നിൽ നിന്ന് ചായ കുടിച്ചുകൊണ്ടിരുന്നവരാണ് അപടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തുനിന്നും വന്ന ഒരു കാറിലെ യാത്രക്കാരും മറ്റു നിരവധിപേരും ആസമയം കടയ്ക്കുമുന്നിൽ ഉണ്ടായിരുന്നു. ലോറിയുടെ വരവ് കണ്ട് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. കട ഭാഗികമായി തകർന്നു.

വെളുപ്പിന് തുറക്കുന്ന കടയായതിനാൽ പണിയ്ക്ക് പോകുന്നവർ കട തുറക്കുമ്പോൾതന്നെ ചായകുടിക്കാൻ ഇവിടെ എത്തുന്നത് പതിവാണ്. സാധാരണ പത്തു പതിനഞ്ച് പേർ കടയിൽ ഉണ്ടാകും. എന്തുകൊണ്ടോ സംഭവ സമയത്ത് സമീപ വാസികളായ അഞ്ചാറു പേർമാത്രമാണ് ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ നാട്ടുകാരും ഫയർഫോഴ്സും പൊലീസും എത്തി വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക കൊണ്ടുപേകുകയായിരുന്നു. ചികിത്സയ്ക്കിടയിൽ പകൽ 11.30 ഓടെ രാജു മരണമടയുകയായിരുന്നു. ഭാര്യ: രാധ, മക്കൾ: രാജി, രാജീവ്. മരുമകൻ: ശ്യാം. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന്( 26-4-2018) ഉച്ചയോടെ വീട്ടു വളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+