'ഒരു മന്ത്രിയുടെ രാജി കൊണ്ടായില്ല', എൻടിഎയുടെ വിശ്വാസ്യത പൂർണമായും തകർന്നുവെന്ന് പിണറായി വിജയൻ

സിജെപിയുടെ നേതൃത്വത്തിലുളള വിദ്യാർത്ഥി സമരത്തിന്റെ വിജയം മോഡി സർക്കാരിൻ്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി അടക്കമുളള ആവശ്യങ്ങൾ കേന്ദ്രത്തിന് അംഗീകരിച്ച് സമരക്കാർക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ പ്രതികരണം.

ഒരു മന്ത്രിയുടെ രാജി മാത്രം പോരെന്നും അഴിമതിക്ക് ചൂട്ടുപിടിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ ചുമതലയിൽ നിന്ന് മാറ്റുകയോ അടിമുടി ഉടച്ച് വാർക്കുകയോ വേണം എന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്: ' രാജ്യത്തെ വിദ്യാർത്ഥിസമൂഹത്തിന്റെ ഇച്ഛാശക്തിക്കു മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യം ഒടുവിൽ മുട്ടുകുത്തിയിരിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, അഴിമതിക്കും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയങ്ങൾക്കും എതിരെ തെരുവിലിറങ്ങിയ യുവത രചിച്ച ഐതിഹാസിക വിജയമാണ്.

Pinarayi Vijayan

മോഡി സർക്കാരിൻ്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് ഈ സമരത്തിൻ്റെ വിജയം. ചോദ്യപേപ്പർ ചോർച്ചയും ലക്ഷക്കണക്കിന് കുട്ടികളുടെ കണ്ണീരും കണ്ടില്ലെന്ന് നടിച്ച, പ്രതിഷേധങ്ങളെ ഏകാധിപത്യ പ്രവണതകളോടെ നേരിട്ട ബിജെപി ഗവൺമെൻ്റിന് ജനാധിപത്യത്തിൻ്റെ കരുത്തെന്താണെന്ന് ബോധ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്. എന്നാൽ ഒരു മന്ത്രി പടിയിറങ്ങിയത് കൊണ്ട് മാത്രം അവസാനിക്കുന്നതല്ല രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഈ വലിയ പ്രതിസന്ധി.

എൻ.ടി.എ എന്ന സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ പൂർണ്ണമായും തകർന്നു കഴിഞ്ഞു. ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട്, സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേൽ കടന്നുകയറി കേന്ദ്രം അടിച്ചേൽപ്പിച്ചതാണ് നീറ്റ് അടക്കമുള്ള പരീക്ഷകൾ. അതിനു പിന്നിലെ യഥാർത്ഥ ലക്ഷ്യം വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരിക്കലും കാവിവൽക്കരിക്കലുമാണെന്ന് ഇന്ന് പകൽ പോലെ വ്യക്തമാണ്. അഴിമതിക്ക് ചൂട്ടുപിടിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ ചുമതലയിൽ നിന്ന് മാറ്റുകയോ അടിമുടി ഉടച്ച് വാർക്കുകയോ വേണം. സംസ്ഥാനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് പരീക്ഷാ നടത്തിപ്പിന് പുതിയ സ്റ്റാറ്റ്യൂട്ടറി സംവിധാനം ഏർപ്പെടുത്തണം.

അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ യാതൊരു ഒത്തുതീർപ്പുകളുമില്ലാതെ പോരാടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. അഴിമതി നിറഞ്ഞ ഈ കേന്ദ്രീകൃത സംവിധാനത്തെ വേരോടെ പിഴുതെറിയും വരെ ഈ പോരാട്ടം മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു കരുത്തു പകരാൻ അടിയുറച്ച ജനാധിപത്യ ബോധ്യത്തോടെ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+