ദിലീപ് മാത്രമല്ല, നടിയെ ആക്രമിച്ചതിൽ മറ്റൊരു നടനും!! നടിക്കൊപ്പമായിരുന്ന പ്രമുഖ നടൻ വലയിൽ!!
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനു പുറമെ മലയാള സിനിമയിലെ മറ്റൊരു പ്രമുഖനും പങ്കുള്ളതായി സൂചന. ഇയാൾ ഉടൻ വലയിലാകുമെന്നു വിവരം.
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനു പുറമെ മലയാള സിനിമയിലെ മറ്റൊരു പ്രമുഖനും പങ്കുള്ളതായി സൂചന. ഈ പ്രമുഖ താരത്തിന്റെ പങ്ക് പോലീസിന് വ്യക്തമായതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ ഉടൻ വലയിലാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നേരത്തെ തന്നെ ഇതു സംബന്ധിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു. ദിലീപിനെ കൂടാതെ സിനിമ മേഖലയിലെ മറ്റ് പല താരങ്ങൾക്കും നടിയ ആക്രമിച്ച സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് പലരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം ഈ പ്രമുഖ നടന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഈ നടനും നടിയോട് പക ഉണ്ടായിരുന്നതായും മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നു. നടിയെ ആക്രമിച്ചതിൽ ഈ നടന്റെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചതായും മംഗളം വ്യക്തമാക്കിയിരിക്കുന്നു.

പ്രമുഖ നടനും
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ കൂടാതെ മലയാള സിനിമയിലെ മറ്റൊരു പ്രമുഖ താരത്തിനും പങ്കുള്ളതായി സൂചന. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.

വലയിൽ
ഈ പ്രമുഖതാരത്തിന്റെ പേര് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇയാൾ അന്വേഷണ സംഘത്തിൻറെ വലയിലായെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നിർണായക വിവരങ്ങളിൽ നിന്നാണ് ഈ പ്രമുഖ താരത്തിന്റെ സാന്നിധ്യം മനസിലാക്കിയത്.

ശക്തമായ സാന്നിധ്യം
ദിലീപിനെ പോലെ തന്നെ മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമാണ് ഈ നടനെന്നാണ് വിവരങ്ങൾ. ഈ താരത്തെ ഉടൻ ചോദ്യം ചെയ്യുമെന്നും വിവരങ്ങളുണ്ട്.

നിരീക്ഷണത്തിലായിരുന്നു
നടി ആക്രമിച്ച സംഭവത്തിനു പിന്നാലെ കഴിഞ്ഞ മൂന്ന് മാസം മുതൽ ഈ താരം നിരീക്ഷണത്തിലായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംശയാസ്പദം
നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ഈ താരത്തിന്റെ നീക്കങ്ങൾ സംശയാസ്പദമായിരുന്നുവെന്നു വിവരങ്ങളുണ്ട്. ഇതിനു പിന്നാലെയാണ് ഇയാൾ വലയിലായിരിക്കുന്നത്.

കാവ്യയെ ചോദ്യം ചെയ്തതിൽ നിന്ന്
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ഈ പ്രമുഖ താരത്തിന്റെ പങ്കിനെ കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചതെന്നാണ് വിവരം.

നടിക്കൊപ്പം
ആക്രമണത്തിനു പിന്നാലെ നടിക്ക് പിന്തുണയുമായി ഒപ്പമുണ്ടെന്ന് ഈ താരം വിശ്വസിപ്പിച്ചിരുന്നു. എന്നാൽ ദിലീപിനെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടുമില്ലെന്നാണ് മംഗളം പറയുന്നത്.

ഇറക്കാൻ ശ്രമിച്ചിരുന്നു
ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ ഇറക്കുന്നതിന് ഈ താരം ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

നടിയോട് വൈരാഗ്യം
ദിലീപിനെ കൂടാതെ മലയാള സിനിമയിൽ മറ്റ് ചില താരങ്ങൾക്ക് നടിയോട് പക ഉണ്ടായിരുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ സംശയത്തിന്റെ നിഴലിലുള്ള നടനും നടിയോട് വൈരാഗ്യമുണ്ടായിരുന്നു എന്നാണ് വിവരം.

പൾസർ സുനിയുമായി നല്ല ബന്ധം
ഈ താരത്തിന് പൾസർ സുനിയുമായി അടുത്ത ബന്ധം ഉള്ളതായും പറയുന്നു. ഇയാൾ ഉടൻ വലയിലാകുമെന്നു തന്നെയാണ് പുറത്തുവരുന്ന സൂചനകൾ.












Click it and Unblock the Notifications