കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈലജയ്‌ക്കെതിരേ കുരുക്ക് മുറുകുന്നു, മറ്റൊരു ആരോപണം കൂടി...ഇത്തവണ കൂടുതല്‍ ഗുരുതരം

കെഎച്ച്ആര്‍ഡബ്ല്യുഎസ് നിയമനമാണ് മന്ത്രിക്കു തിരിച്ചടിയാവുന്നത്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ബാലാവകാശ കമ്മീഷനിലെ നിയമനവുമായി ബന്ധപ്പെട്ടു പ്രതിക്കൂട്ടിലായ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം കൂടി. കെഎച്ച്ആര്‍ഡബ്ല്യുഎസ് എംഡി നിയമത്തില്‍ മന്ത്രി സ്വജനപക്ഷപാതം കാണിച്ചെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മന്ത്രി നല്‍കിയ കുറിപ്പ് വഴിയാണ് നിയമനം നടന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ദിലീപിന് ജാമ്യം കിട്ടും!! ഇതാണ് കാരണം....കോടതിയില്‍ പ്രോസിക്യൂഷന്‍ ശരിക്കും വിയര്‍ക്കും!!ദിലീപിന് ജാമ്യം കിട്ടും!! ഇതാണ് കാരണം....കോടതിയില്‍ പ്രോസിക്യൂഷന്‍ ശരിക്കും വിയര്‍ക്കും!!

കെഎച്ച്ആര്‍ഡബ്ല്യുഎസ് നിയമനം

കെഎച്ച്ആര്‍ഡബ്ല്യുഎസ് നിയമനം

കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി (കെഎച്ച്ആര്‍ഡബ്ല്യുഎസ്) നിയമനത്തില്‍ സ്വജനപക്ഷപാതം നടത്തിയെന്നതാണ് ശൈലജയ്ക്കതിരേ ഉയര്‍ന്നിരിക്കുന്ന പുതിയ ആരോപണം.

നിയമിച്ചത് അശോക് ലാലിനെ

നിയമിച്ചത് അശോക് ലാലിനെ

കെഎസ്‌ഐഡിസിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജറായിരുന്ന ജി അശോക് ലാലിനെ
കെഎച്ച്ആര്‍ഡബ്ല്യുഎസ് എംഡിയാക്കി നിയമിച്ചതാണ് മന്ത്രിക്കു തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് അശോക് ലാലിനെ നിയമിച്ചത്.

 ജയരാജന്റെ വിവാദം

ജയരാജന്റെ വിവാദം

നേരത്തേ ബന്ധുനിയമന വിവാദത്തെ തുടര്‍ന്നു മന്ത്രി ഇ പി ജയരാജനു രാജിവയ്‌ക്കേണ്ടിവന്നതിനാല്‍ അന്നു തന്നെ ഈ നിയമനത്തില്‍ പാര്‍ട്ടിയില്‍ തന്നെ രണ്ട് അഭിപ്രായമുണ്ടായിരുന്നു.

രേഖകള്‍ പുറത്ത്

രേഖകള്‍ പുറത്ത്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമനത്തിന്റെ രേഖകള്‍ പുറത്തുവിട്ടത്. വിവരാവകാശ നിയമപ്രകാരമാണ് ചെന്നത്തിലയ്ക്ക് ഇവ ലഭിച്ചത്.

അപേക്ഷ ലഭിച്ചില്ല

അപേക്ഷ ലഭിച്ചില്ല

നിയമനത്തിന് അശോക് ലാലിന്റെ അപേക്ഷ ലഭിച്ചിരുന്നില്ലെന്നാണ് രേഖയില്‍ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അശോക് ലാലിനെ നിയമിച്ചതെന്നുമാണ് ഇതിലുള്ളത്.

ഉത്തരവിന്റെ പകര്‍പ്പും പുറത്ത്

ഉത്തരവിന്റെ പകര്‍പ്പും പുറത്ത്

അശോക് ലാലിനെ മന്ത്രി ശൈലജ നിയമിച്ച ഉത്തരവിന്റെ പകര്‍പ്പും ചെന്നിത്തല പുറത്തുവിട്ടിട്ടുണ്ട്. ശക്തമായ നടപടി സര്‍ക്കാര്‍ ഇക്കാര്യ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കാലാവധി അവസാനിച്ചു

കാലാവധി അവസാനിച്ചു

ഈ മാസം 16ന് അശോക് ലാലിന്റെ കാലാവധി അവസാനിച്ചിരുന്നു. പക്ഷെ പുതിയ ഉത്തരവ് നീട്ടിക്കൊടുക്കാതെ അദ്ദേഹം ഇപ്പോഴും എംഡി സ്ഥാനത്തു തുടരുകയാണ്.

English summary
One more allegation against Minister K K Shylaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X