അഭിമന്യുവിന്റെ കൊലപാതകം: മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിലായി
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളിലൊരാൾ കൂടി പിടിയിലായി. നെട്ടൂർ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയുമായ റെജീബാണ് അറസ്റ്റിലായത്. അഭിമന്യുവിനെ കുത്തിയ സംഘത്തിൽ ഉണ്ടായിരുന്നയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
കർണാടകയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. അതേസമയം അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് കോളേജ് യൂണിറ്റ് പ്രസിഡന്റ്
മുഹമ്മദ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പള്ളുരുത്തി സ്വദേശി സനീഷ് എന്നിവരിൽ ഒരാളാണെന്ന നിഗമനത്തിലാണ് പോലീസ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇരുവരെയും തിരിച്ചറിയൽ പരേഡിന് വിധേയമാക്കും.

അഭിമന്യുവിനെയും അർജുനനെയും കുത്തിയവരുൾപ്പെടെ കൊലയാളി സംഘത്തിലുണ്ടായിരുന്ന ആറ് പേരാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെ കൂടി കസ്റ്റഡിയിലെടുത്താൽ 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
മഹാരാജാസ് കോളെജ് വളപ്പിൽ ജൂലൈ ഒന്നിന് അർധ രാത്രിയുണ്ടായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയുൾപ്പെടെ എല്ലാ വിവരങ്ങളും അന്വേഷണ സംഘം ഇതിനകം കണ്ടെത്തിയിട്ടുണ്ട്












Click it and Unblock the Notifications