ദിലീപിനെതിരേ സുനിലിനായി ആ കൃത്യം ചെയ്തയാള്‍ അറസ്റ്റില്‍!! പിടിയിലായത്...മറ്റൊരു പ്രതി കൂടി ?
ജയിലില്‍ നിന്നു സുനില്‍ ദിലീപിനുള്ള കത്ത് എഴുതിച്ച വിപിനാണ് പിടിയിലായത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒരാളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ദിലീപിന് ജയിലില്‍ നിന്നു കത്തെഴുതിയ നിയമ വിദ്യാര്‍ഥി കൂടിയായ വിപിന്‍ ലാലിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിനു വേണ്ടിയാണ് വിപിന്‍ അന്നു കത്ത് എഴുതിയത്. സുനില്‍ തന്നെക്കൊണ്ടു നിര്‍ബന്ധിച്ചു കത്ത് എഴുതിക്കുകയായിരുന്നുവെന്ന് വിപിന്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. മറ്റൊരു കേസില്‍ പെട്ട് വിയ്യൂര്‍ ജയിലിലായിരുന്നു വിപിന്‍. ഇവിടെയെത്തിയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, സുനിലിന്റെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നീട്ടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സുനിലിനെയും മറ്റു പ്രതികളെയും ഇന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുനിലിന്റെ അഭിഭാഷകനായ അഡ്വ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ കോടതിയില്‍ രഹസ്യമൊഴി നല്‍കാനും സുനില്‍ തീരുമാനിച്ചിട്ടുണ്ട്. രഹസ്യമൊഴി നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു അപേക്ഷ നല്‍കുമെന്നും ആളൂര്‍ വ്യക്തമാക്കി.

കഥ പകുതി മാത്രമേ ആയിട്ടുള്ളൂവെന്നാണ് കോടതിയിലേക്ക് കൊണ്ടുപോവുന്നതിനു മുമ്പ് സുനില്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതിനിടെ സുനിലിനെതിരേ പുതിയൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച കേസിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്നു സുനിലിനൊപ്പം സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications