കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്...ഒരാള്‍ കൂടി അറസ്റ്റില്‍!! അയാള്‍ ചെയ്തത്...അഞ്ചാം പ്രതിയെ ഒഴിവാക്കി

മലപ്പുറം സ്വദേശിയാണ് പോലീസ് പിടിലായത്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതിയായ സുനില്‍ കുമാറിനെ സഹായിച്ചതിനു ഒരാള്‍ കൂടി അറസ്റ്റിലായി. അതേസമയം, കേസിലെ അഞ്ചാം പ്രതിയെ പോലീസ് ഒഴിവാക്കുകയും ചെയ്തു. എറണാകുളം സ്വദേശി സനല്‍ പി മാത്യുവിനെയാണ് ഒഴിവാക്കിയത്. കേസിലെ പ്രധാന പ്രതിയായ സുനില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ടെങ്കിലും സഹകരിക്കുന്നില്ലെന്നാണ് സൂചന. നേരത്തേ പറഞ്ഞ കാര്യങ്ങളില്‍ കൂടുതലൊന്നും ഇയാള്‍ വെളിപ്പെടുത്തുന്നില്ലെന്നും വിവരമുണ്ട്. അതേസമയം, സിനിമാ മേഖലയിലെ പലരെയും കേസില്‍ ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപും നാദിര്‍ഷായും നിരപരാധികള്‍!! പിന്നില്‍ കളിക്കുന്നത്...സഹോദരന്‍ പറയുന്നത്ദിലീപും നാദിര്‍ഷായും നിരപരാധികള്‍!! പിന്നില്‍ കളിക്കുന്നത്...സഹോദരന്‍ പറയുന്നത്

അറസ്റ്റ് ചെയ്തത്

അറസ്റ്റ് ചെയ്തത്

സുനിലിന് ജയിലില്‍ ഫോണ്‍ എത്തിച്ചുകൊടുത്തയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുനിക്ക് നല്‍കാന്‍ വിഷ്ണുവിനു ഫോണ്‍ എത്തിച്ചുകൊടുത്ത മലപ്പുറം സ്വദേശി ഇമ്രാനാണ് അറസ്റ്റിലായത്.

ഒരേ സെല്ലില്‍

ഒരേ സെല്ലില്‍

വിഷ്ണുവും ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇമ്രാനും നേരത്തേ കാക്കനാട് ജയിലില്‍ ഒരേ സെല്ലില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. മാലമോഷണക്കേസിലാണ് ഇമ്രാന്‍ ജയിലിലായത്.

അഞ്ചാം പ്രതിയെ ഒഴിവാക്കി

അഞ്ചാം പ്രതിയെ ഒഴിവാക്കി

നേരത്തേ അഞ്ചാം പ്രതിയായി ചേര്‍ക്കപ്പെട്ട എറണാകുളം സ്വദേശി സനല്‍ പി മാത്യുവിനെ കേസില്‍ നിന്നൊഴിവാക്കിയതായി പോലീസ് അറിയിച്ചു. സനലിന് കേസില്‍ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ജയിലില്‍ നിന്നു ഫോണ്‍ കടത്താന്‍ സഹായിച്ചുവെന്നായിരുന്നു സനലിനെതിരായ ആരോപണം.

പകരം മറ്റൊരാള്‍ പ്രതി

പകരം മറ്റൊരാള്‍ പ്രതി

കേസില്‍ നിന്നൊഴിവാക്കപ്പെട്ട സനലിനു പകരം വട്ടേക്കുന്നത് സ്വദേശിയായ അരവിന്ദനെ പ്രതി ചേര്‍ത്തിട്ടുണ്ട്. ജയിലിലേക്ക് ഫോണ്‍ എത്തിക്കാന്‍ സഹായിച്ചതാണ് ഇയാള്‍ക്കെതിരായ കുറ്റം.

സുനില്‍ ഉപയോഗിച്ച ഫോണ്‍

സുനില്‍ ഉപയോഗിച്ച ഫോണ്‍

ജയിലില്‍ വച്ച് നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയുമടക്കം വിളിക്കാന്‍ സുനില്‍ ഉപയോഗിച്ച ഫോണ്‍ സേലം സ്വദേശിയുടേത് ആണെന്നു വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.

മോഷ്ടിക്കപ്പെട്ട ഫോണ്‍

മോഷ്ടിക്കപ്പെട്ട ഫോണ്‍

കോയമ്പത്തൂരിലെ കതിരന്‍ കോളേജിലെ വിദ്യാര്‍ഥിയായ മകന്‍ ധനുഷ്‌കോടിക്കു വേണ്ടിയാണ് സിം വാങ്ങിയതെന്നു ഉടമ സാമിക്കണ്ണ് പോലീസിനെ അറിയിച്ചിരുന്നു. സുഹൃത്ത് ശരണപ്രിയന് ഫോണ്‍ നല്‍കിയതായി ധനുഷ്‌കോടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ ഫോണ്‍ കോയമ്പത്തൂരില്‍ വച്ചു കളവുപോയെന്ന് ശരണപ്രിയന്‍ പറയുകയായിരുന്നു

ഏപ്രില്‍ മുതല്‍ ജയില്‍ പരിധിയില്‍

ഏപ്രില്‍ മുതല്‍ ജയില്‍ പരിധിയില്‍

ഫോണ്‍ ഏപ്രില്‍ മുതല്‍ കാക്കനാട് ജയില്‍ പരിധിയില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കോള്‍ ലിസ്റ്റുകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

സുനിലിനു ഫോണ്‍ നല്‍കിയത്

സുനിലിനു ഫോണ്‍ നല്‍കിയത്

വിഷ്ണുവാണ് ജയിലില്‍ സുനിലിനു ഫോണ്‍ നല്‍കിയത്. ചെരിപ്പിനുള്ളിലാക്കി മഹേഷ് വഴി വിഷ്ണു ഫോണ്‍ സുനിലിന് കൈമാറുകയായിരുന്നു.

English summary
Police arrested one more person in actress attacked case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X