Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹോട്ടലിൽ വെച്ച് അപമര്യാദയായി പെരുമാറി'; മുകേഷിനെതിരെ വീണ്ടും കേസ്, നോട്ടീസ് നൽകി വിളിപ്പിക്കും

തൃശൂർ: മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്. വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വെച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസിൽ നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടർനടപടികൾ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

അതേ സമയം, നേരത്തെ നടിയുടെ ലൈം​ഗിക പീഡന പരാതിയിൽ കൊച്ചി മരട് പോലീസാണ് ബലാത്സം​ഗ കുറ്റം അടക്കം ചുമത്തി മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയെ മുകേഷിന്റെ കൊച്ചിയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു‌.

mukesh

മുകേഷിന് മുൻകൂർ ജാമ്യം നൽകരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണെമന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പോലീസ് പറയുന്നു.

എന്നാൽ തനിക്കെതിരായ ലൈം​ഗിക പീഡന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക് മെയിലിം​ഗിന്റെ ഭാ​ഗമാണ് എന്നുമാണ് മുകേഷ് പറഞ്ഞത്. തനിക്കെതിരെ ഉയർന്ന ആരോപണം തെറ്റാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും മുകേഷ് ആരോപിച്ചു. മുകേഷിന്റെ മുൻകൂർ ജാമ്യ ഹർജി വ്യാഴാഴ്ച പരി​ഗണിച്ച കോടതി, അറസ്റ്റ് 5 ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. ഹർജി ചൊവ്വാഴ്ച വീണ്ടും പരി​ഗണിക്കും.

മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺ​ഗ്രസ് നേതാവായിരുന്നു അഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടി പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐ പി എസ് ഉദ്യോ​ഗസ്ഥരായ അജിതാ ബീ​ഗം, പൂങ്കുഴലി എന്നിവർ ഇവരുടെ ഫ്ലാറ്റിലേക്ക് എത്തി വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. നടി നൽകിയിരുന്ന കേസുകളുമായി മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയും കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു.

ബലാത്സം​ഗ കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ മുുക്ഷേ എം എൽ എ സ്ഥാനം രാജി വെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നുണ്ടെങ്കിലും മുകേഷ് രാജി വെക്കേണ്ടതില്ലെന്ന നിലപാടാണ് സി പി എം സ്വീകരിക്കുന്നത്. അതേ സമയം സിനിമ നയ രൂപവത്ക്കരണ സമിതിയിൽ നിന്ന് മുകേഷിന് ഒഴിവാക്കുമെന്ന് സി പി എം സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യ ക്തമാക്കിയിരുന്നു. കേസന്വേഷണത്തിൽ യാതൊരു ആനുകൂല്യവും എം എൽ എ എന്ന തരത്തിൽ നൽകില്ലെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+