സുനിലിന് രക്ഷയില്ല!! പുതിയൊരു കേസ് കൂടി...മറ്റൊരു നടിയോട് ചെയ്തത്!! സംഭവം നടന്നത്
അഞ്ചു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലിലുള്ള സുനില്‍ കുമാറിനെതിരേ പുതിയൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. മറ്റൊര നടിയെക്കൂടി സുനില്‍ നേരത്തേ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ പുതിയ കേസായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ തന്നെ പ്രശസ്തയായ ഒരു നടിയെയാണ് സുനില്‍ നേരത്തേ ആക്രമിച്ചതെന്നാണ് സൂചന. അന്നു പരാതി നല്‍കിയിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനയുണ്ടെന്ന് വ്യക്തമായതോടെയാണ് പഴയ കേസും അന്വേഷിക്കുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്തു
അഞ്ചു വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഒരുനടിയെ സുനില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നാണ് കേസ്. എഡിജിപി ബി സന്ധ്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുനിലിനെതിരേ പഴയ സംഭവത്തിലും കേസെടുത്തിരിക്കുന്നത്.

കേസെടുക്കാന്‍ കാരണം
നടിയെ സുനില്‍ തട്ടിക്കൊണ്ടുപോയി വാഹനത്തില്‍ വച്ചു പീഡിപ്പിച്ച സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പഴയ സംഭവത്തിലും കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

ഫയലുകള്‍ ഹാജരാക്കണം
അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ എഡിജിപി ബി സന്ധ്യ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ സുനിക്കെതിരേ കുരുക്ക് മുറുകുമെന്ന് ഉറപ്പായിട്ടുണ്ട്.

പരാതി നല്‍കി
നടിയെ സുനില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്നു പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ഇതാണ് ഇപ്പോള്‍ പോലീസ് കേസായി രജിസ്റ്റര്‍ ചെയ്തത്.

തട്ടിക്കൊണ്ടുപോയത്
പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ പഴയകാല നടിയെയാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സുനില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. ഒരു സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വച്ചായിരുന്നു സംഭവം.

നടിയോട് ചെയ്തത്
എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഹോട്ടലില്‍ പോവാന്‍ സുനില്‍ ഓടിച്ച വണ്ടിയില്‍ നടി കയറുകയായിരുന്നു. വണ്ടി ഹോട്ടലില്‍ നിര്‍ത്താതെ സുനില്‍ നടിയെ വട്ടംചുറ്റിച്ചു. ഒടുവില്‍ ഭര്‍ത്താവിനെയും സിനിമാ സെറ്റിലുള്ളവരെയും ഫോണില്‍ വിളിച്ചാണ് നടി രക്ഷപ്പെട്ടത്.

നിര്‍മാതാവ് പറഞ്ഞത്
ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം നടന്നത്. പോലീസിന് താന്‍ അന്നു പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നടിയുടെ ഭര്‍ത്താവായ നിര്‍മാതാവ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications