കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു!! ഇന്ന് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വിദേശ പരിശീലനം കഴിഞ്ഞ് വന്ന ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഒരു ബ്രിട്ടീഷ് പൗരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. മൂന്നാറിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി.

കൊറോണ വ്യാപനം തടയാൻ റെയിൽവേ സ്റ്റഷനുകളിൾ യാത്രക്കാരുടെ പരിശോധന ശക്തമാക്കും. ഇതിനായി പോലീസിന്റെ കൂടി സഹകരണം ആവശ്യമാണെന്ന് പത്രസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.അതിർത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കും. റെയിൽവേസ്റ്റേഷനുകളിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ പരിശോധനയ്ക്കായി വിന്യസിക്കും. മൂന്നാർ സംഭവം വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

 corona8-1

വിദേശികൾ പലരും സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 5150 വിദേശികൾ എത്തിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങളുമായി സഹകരിക്കാൻ അവർ തയ്യറായില്ലേങ്കിൽ നിയമ നടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞു. റിസോർട്ടിൽ കഴിയുന്ന വിദേശികളുടെ വിവരങ്ങൾ സ്ഥാപന ഉടമകൾ ജില്ലാ ഭരണകുടത്തെ അറിയിക്കണം. വിദേശികളുടെ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ തുടർ യാത്രയ്ക്ക് അനുമതി നൽകാവൂയെന്നും മന്ത്രി അറിയിച്ചു.

ബസുകൾ ചിലത് ഓടുന്നില്ലെന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാൻ കഴിയില്ല. സ്വകാര്യ ബസുകളും കെഎസ്ആർടിസികളും കൃത്യമായി സർവ്വീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉറപ്പ് വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി. 10,944 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. അതില്‍ 10655 പേര്‍ വീടുകളില്‍ നരീക്ഷണത്തിലാണ്. 259 പേര്‍ ആശുപത്രികളിലാണ് നീരീക്ഷണത്തിൽ തുടരുന്നത്.

കേരള സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തന്നവർ നിർബന്ധമായും 28 ദിവസം വീടുകളിൽ ഐസൊലേഷനിൽ കഴിയേണ്ടതാണ്. വിദേശത്ത് നിന്നെത്തിയവർക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവർക്കോ പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് 1077 എന്ന ടോൾ ഫ്‌റീ നമ്പർ, ദിശ 0471 2552056 നമ്പരിലേക്കോ കളക്ടറേറ്റ് കൺട്രോൾ റൂമിലെ 0471 2730045, 2730067 നമ്പരുകളിലേക്ക് അറിയിക്കുകയും അവിടെ നിന്നും നൽകുന്ന നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം.പൊതുവാഹനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കരുതെന്നും മന്ത്രി അറിയിച്ചു.

ബിഗ് ബോസ്; മോഹൻലാലിന് പച്ചയ്ക്ക് തെറിവിളിയും സൈബർ ആക്രമണവും, 'ഏഷ്യാനെറ്റ് ഓഫീസ് കത്തിക്കും'ബിഗ് ബോസ്; മോഹൻലാലിന് പച്ചയ്ക്ക് തെറിവിളിയും സൈബർ ആക്രമണവും, 'ഏഷ്യാനെറ്റ് ഓഫീസ് കത്തിക്കും'

' 50 ലക്ഷത്തിന്റ്റെ ഫ്ളാറ്റ് സ്വന്തമാക്കാൻ എന്ത് തോന്ന്യാസവും ചെയ്യാനുളള ലൈസെൻസോ ?',വിമർശനം' 50 ലക്ഷത്തിന്റ്റെ ഫ്ളാറ്റ് സ്വന്തമാക്കാൻ എന്ത് തോന്ന്യാസവും ചെയ്യാനുളള ലൈസെൻസോ ?',വിമർശനം

English summary
one more Corona case confirmed in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X