കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഒരു കൊറോണ മരണം കൂടി; രോഗ ഉറവിടം കണ്ടെത്താനായില്ല

  • By Desk
Google Oneindia Malayalam News

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കൊല്ലത്ത് കഴിഞ്ഞദിവസം മരിച്ച മധ്യവയസ്‌കന് രോഗം സ്ഥിരീകരിച്ചു. പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് (57) മരിച്ചത്. സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

C

തിരുവനന്തപുരം എംജി കോളജ് മുന്‍ ജീവനക്കാരനാണ് രാധാകൃഷ്ണന്‍. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു എന്ന് സംശയമുണ്ട്. തിരുവനന്തപുരത്ത് മകളുടെ ഇന്റര്‍വ്യൂവിന് പോയതായിരുന്നു. ഈ സമയത്താണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. സ്രവങ്ങള്‍ പരിശോധനയ്ക്ക് വേണ്ടി എടുത്തിരുന്നു. ഫലം വന്നപ്പോഴാണ് രോഗമുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്.

ഇടുക്കി സ്വദേശിയും ഇന്ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു. അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍ (75) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.

ഒരാഴ്ച മുമ്പാണ് നാരായണനും മകനും സ്വന്തം വാഹനത്തില്‍ തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് നാട്ടിലെത്തിയത്. മതിയായ രേഖയില്ലാതെയാണ് ഇരുവരും നാട്ടിലെത്തിയത് എന്നാണ് വിവരം. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി സ്രവം പരിശോധിച്ചു. ആദ്യം സമ്മതിച്ചില്ല, ബലമായി സ്രവമെടുക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് പരിശോധന ഫലം പുറത്തുവന്നത്. രണ്ടു പേര്‍ക്കും രോഗമുണ്ടായിരുന്നു. നാരായണന്റെ മകന്‍ ഇടുക്കി മെഡിക്കല്‍ കോളജിലാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ ആശങ്കയിലാകുകയാണ്.

അവര്‍ മല്ലന്‍മാര്‍, പക്ഷേ ബുദ്ധിയില്ല... ത്രിപുര മുഖ്യമന്ത്രി വീണ്ടും വിവാദത്തില്‍, മാപ്പ്, മാപ്പ്അവര്‍ മല്ലന്‍മാര്‍, പക്ഷേ ബുദ്ധിയില്ല... ത്രിപുര മുഖ്യമന്ത്രി വീണ്ടും വിവാദത്തില്‍, മാപ്പ്, മാപ്പ്

English summary
One more Corona Patients died in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X