കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; ചികിത്സയില്‍ കഴിയുന്നത് 25 പേര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രതിദിന അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്ത് ഇതുവരെ 28 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ രോഗ വിമുക്തരായി.

സംസ്ഥാനത്ത് 31173 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 30926 പേര്‍ വീടുകളിലും 237 അശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 64 പേരെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചു. 6103 പേരെ ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കിയപ്പോള്‍ 5185 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2921 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2342 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവായാണ് വന്നത്.

corona

അതേസമയം, വൈറസ് ബാധമൂലം പഞ്ചാബില്‍ ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് 19 മരണങ്ങളുടെ എണ്ണം നലായി. ബുധനാഴ്ച മരിച്ച 72 വയസുകാരന്‍ കോവിഡ് 19 ബാധിതനായിരുന്നുവെന്ന ലാബ് പരിശോധനാ ഫലം ഇന്നാണ് പുറത്തു വന്നത്. ഇതോടെയാണ് ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ എണ്ണം നാലായി ഉയര്‍ന്നത്. രണ്ടാഴ്ച മുമ്പ് ജര്‍മ്മനിയില്‍ നിന്നും ഇറ്റലി വഴി വന്ന ഇയാള്‍ പഞ്ചാബിലെ നവന്‍ഷഹര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്നായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേന്ദ്ര ആരോഗ്യ വകുപ്പാണ് മരണം കൊവിഡ് 19 ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ ഇന്ന് തീരുമാനിച്ചിരുന്നു. ബസുകള്‍,ഓട്ടോറിക്ഷ, ടെംപോ എന്നിവയ്ക്കാണ് നിരോധനം. ഈ വാഹനങ്ങള്‍ ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഓടാന്‍ അനുവദിക്കില്ല. നിരോധനം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍വരും. കൊറോണ അവലോകനത്തിനായി വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

മധ്യപ്രദേശിലെ ബിജെപി തന്ത്രം രാജസ്ഥാനിലും ആവര്‍ത്തിക്കുമോ? സച്ചിന്‍ പൈലറ്റിന്‍റെ മറുപടി ഇങ്ങനെമധ്യപ്രദേശിലെ ബിജെപി തന്ത്രം രാജസ്ഥാനിലും ആവര്‍ത്തിക്കുമോ? സച്ചിന്‍ പൈലറ്റിന്‍റെ മറുപടി ഇങ്ങനെ

 അന്ന് മുതലാണ് താടി വളര്‍ത്തി തുടങ്ങിയത്; ഭാര്യക്കും മക്കള്‍ക്കും സംഭവിച്ചതും രജിത് കുമാര്‍ പറയുന്നു അന്ന് മുതലാണ് താടി വളര്‍ത്തി തുടങ്ങിയത്; ഭാര്യക്കും മക്കള്‍ക്കും സംഭവിച്ചതും രജിത് കുമാര്‍ പറയുന്നു

English summary
one more coronavirus case confirmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X