Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; കോഴിക്കോട് സ്വദേശി സുലൈഖയാണ് മരിച്ചത്

കോഴിക്കോട്: കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്വദേശി സുലൈഖ (52) യാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഹൃദ്രോഗിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവര്‍ 10 ആയി. ഈ മാസം 20നാണ് സുലൈഖയും ഭര്‍ത്താവും ഗള്‍ഫില്‍ നിന്നെത്തിയത്. ബഹ്‌റൈനിലായിരുന്നു ഇവര്‍. കടുത്ത രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭര്‍ത്താവും ചികില്‍സയിലാണ്.

C

നാട്ടിലെത്തിയ ശേഷം ഭര്‍ത്താവും സുലൈഖയും ഒരു ടൂറിസ്റ്റ് ഹോമില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. പിന്നീടാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ആശുപത്രിയിലെത്തിയ സുലൈഖയെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ഭര്‍ത്താവിനെ അഡ്മിറ്റ് ചെയ്തു. ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സുലൈഖക്ക് വീണ്ടും ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,654 പേര്‍ നിരീക്ഷണത്തിലാണ്.

ഇന്ന് 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല. നിലവില്‍ ആകെ 116 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+