Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; താളിപ്പടപ്പ് സ്വദേശിക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ 400 പേര്‍

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, കാസര്‍ഗോഡാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച്ച മരണപ്പെട്ട താളിപ്പടപ്പ് സ്വദേശി കെ ശശിധരക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ്.

കാസര്‍ഗോട്ടെ സ്വകാര്യആശുപത്രിയില്‍ വെച്ചാണ് ശശിധര മരണപ്പെടുന്നത്. ശശിധരക്ക് ഔരാഴ്ച്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്കപട്ടികയില്‍ നാനൂറോളം പേര്‍ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ഇതോടെ ജില്ലയിലെ കൊവിഡ് മരണം ആറ് ആയി.

corona

Recommended Video

cmsvideo
    No more complete lockdown in Kerala | Oneindia Malayalam

    അതേസമയം ജില്ലയില്‍ കൊവിഡ് ആശുപത്രി നിര്‍മ്മാണത്തിനെത്തിയ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. കാസര്‍ഗോഡ് തെക്കിലിലെ ടാറ്റാ കൊവിഡ് ആശുപത്രി നിര്‍മ്മാണത്തിനെത്തിയ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

    അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ 60 ഓളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ നിരീക്ഷണത്തില്‍ പ്രവേശിച്ച തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രന്‍ എന്നിവരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഈ മാസം 19ന് ചെറുവത്തൂര്‍ ഏരിയ കമ്മിറ്റില്‍ ഓഫീസില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ കോവിഡ് ബാധിതന്‍ പങ്കെടുത്തിരുന്നുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇവര്‍ നിരീക്ഷണത്തില്‍ പോയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+