കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; താളിപ്പടപ്പ് സ്വദേശിക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ 400 പേര്‍

Google Oneindia Malayalam News

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, കാസര്‍ഗോഡാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച്ച മരണപ്പെട്ട താളിപ്പടപ്പ് സ്വദേശി കെ ശശിധരക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ്.

കാസര്‍ഗോട്ടെ സ്വകാര്യആശുപത്രിയില്‍ വെച്ചാണ് ശശിധര മരണപ്പെടുന്നത്. ശശിധരക്ക് ഔരാഴ്ച്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്കപട്ടികയില്‍ നാനൂറോളം പേര്‍ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ഇതോടെ ജില്ലയിലെ കൊവിഡ് മരണം ആറ് ആയി.

corona

Recommended Video

cmsvideo
No more complete lockdown in Kerala | Oneindia Malayalam

അതേസമയം ജില്ലയില്‍ കൊവിഡ് ആശുപത്രി നിര്‍മ്മാണത്തിനെത്തിയ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. കാസര്‍ഗോഡ് തെക്കിലിലെ ടാറ്റാ കൊവിഡ് ആശുപത്രി നിര്‍മ്മാണത്തിനെത്തിയ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ 60 ഓളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ നിരീക്ഷണത്തില്‍ പ്രവേശിച്ച തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രന്‍ എന്നിവരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഈ മാസം 19ന് ചെറുവത്തൂര്‍ ഏരിയ കമ്മിറ്റില്‍ ഓഫീസില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ കോവിഡ് ബാധിതന്‍ പങ്കെടുത്തിരുന്നുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇവര്‍ നിരീക്ഷണത്തില്‍ പോയത്.

കൊവിഡ് ടെസ്റ്റുകൾ കുറവെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് ഐസക്; മറുപടിയുമായി വിഡി സതീശൻകൊവിഡ് ടെസ്റ്റുകൾ കുറവെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് ഐസക്; മറുപടിയുമായി വിഡി സതീശൻ

കോണ്‍ഗ്രസ് ഹിന്ദുത്വ മോഡിലേക്ക്, ബിജെപിയെ പൂട്ടാന്‍ ആ തന്ത്രം, രാഹുലിനെ അയോധ്യയിലെത്തിക്കും!!കോണ്‍ഗ്രസ് ഹിന്ദുത്വ മോഡിലേക്ക്, ബിജെപിയെ പൂട്ടാന്‍ ആ തന്ത്രം, രാഹുലിനെ അയോധ്യയിലെത്തിക്കും!!

ശിവശങ്കര്‍ കൊച്ചിയില്‍ എന്‍ഐഎ നിരീക്ഷണത്തില്‍; രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുംശിവശങ്കര്‍ കൊച്ചിയില്‍ എന്‍ഐഎ നിരീക്ഷണത്തില്‍; രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടരും

English summary
One More Covid-19 Cases Reported In Kasargod Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X