കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പ്ലാസ്മ തെറാപ്പിയും ഫലം കണ്ടില്ല

Google Oneindia Malayalam News

എറണാകുളം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം തടിക്കകടവ് സ്വദേശി കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മറ്റ് ജീവിത ശൈലി രോഗങ്ങള്‍ക്കും അദ്ദേഹം ചികിത്സയെടുക്കുന്നുണ്ട്.

രക്തസമ്മര്‍ദവും കടുത്ത പ്രമേഹത്തേയും തുടര്‍ന്നായിരുന്നു കുഞ്ഞുവീരാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

corona

പിന്നാലെ ജൂലൈ 8 മുതല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെന്റിലേറ്ററിലായിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു. പ്ലാസമ തെറാപ്പി അടക്കമുള്ള ചികിത്സകള്‍ ഇദ്ദേഹത്തിന് നല്‍കിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.

കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അതേസമയം കുഞ്ഞുവീരാന് ഏത് ഘട്ടത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യക്തമായിട്ടില്ല.

കേരളത്തില്‍ ഇതിനകം തന്നെ സമ്പര്‍ക്കം രോഗംമൂലം കൊവിഡ് സ്ഥിരീകരിക്കുന്ന കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയത കൊവിഡ് കേസുകളില്‍ അറുപത് ശതമാനത്തിനധികവും സമ്പര്‍ക്ക് രോഗികള്‍. ഒഴാഴ്ച്ച കൊണ്ട് 4709 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തില്‍ ഇന്നലെ 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ 11659 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലേയും സംസ്ഥാനത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ അരുള്‍ ദാസ് എന്ന 70 വയസ്സുകാരന്‍, 60 വയസ്സുളള ബാബുരാജ് എന്നിവരാണ് മരണമടഞ്ഞത്. ഇന്നലെ രോഗമുക്തി നേടിയത് 204 പേരാണ്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക് കൊവിഡ് ബാധയുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 90 ആണ്. വിദേശത്തു നിന്ന് വന്നവര്‍ 114 പേരാണ്.

പത്തനംതിട്ടയില്‍ ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: ആകെ രോഗബാധിതരുടെ എണ്ണം 803 ആയിപത്തനംതിട്ടയില്‍ ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: ആകെ രോഗബാധിതരുടെ എണ്ണം 803 ആയി

പ്രധാനമന്ത്രിയുടെ പദ്ധതി പ്രചാരണത്തിന് നേതൃത്വം കലാപക്കേസ് പ്രതി; വിവാദം കത്തുന്നുപ്രധാനമന്ത്രിയുടെ പദ്ധതി പ്രചാരണത്തിന് നേതൃത്വം കലാപക്കേസ് പ്രതി; വിവാദം കത്തുന്നു

English summary
One more covid-19 Death Reported In Ernakulam Kerala Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X