സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; രണ്ടാഴ്ച്ചയായി ചികിത്സയില്‍; ഉറവിടം വ്യക്തമല്ല
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ്-19 വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നതിനിടെ മരണ നിരക്കും ഉയരുകയാണ്. എറണാകുളം ജില്ലയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരണപ്പെട്ടു. ആലുവ കീഴ്മാട് സ്വദേശി സികെ ഗോപിയാണ് മരണപ്പെട്ടത്. ഇദ്ദേഹം രണ്ടാഴ്ച്ചയായി ചികിത്സയില്‍ കഴിഞ്ഞ് വരികയാണ്.
ലോട്ടറി വില്‍പ്പനക്കാരനായ ഗോപിക്ക് 70 വയസായിരുന്നു പ്രായം. എന്നാല്‍ അദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് പിടിപെട്ടതെന്ന് വ്യക്തമല്ല.

കളമശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരീച്ചിരുന്നു. എന്നാല്‍ ഇവരെല്ലാം രോഗമുക്തരായി.












Click it and Unblock the Notifications