കേരളത്തില്‍ വീണ്ടും കൊവിഡ് മരണം, മരിച്ചത് കണ്ണൂര്‍ സ്വദേശിനി, ഇത് ആറാം മരണം!
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂര്‍ ധര്‍മടം സ്വദേശിനി ആയ ആസിയ ആണ് മരിച്ചത്. 61 വയസ്സാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ആറായി ഉയര്‍ന്നിരിക്കുകയാണ്.
ഇവര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് പകര്‍ന്നത് എന്നത് കണ്ടെത്താനായിട്ടില്ല. ഇന്ന് വൈകിട്ട് ആയിഷയ്ക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ആസിയയുടെ കുടുംബത്തിലെ ചിലര്‍ക്കടക്കം കൊവിഡ് ഇതിനകം ബാധിച്ചിട്ടുണ്ട്. നേരത്തെ ആസിയ പക്ഷാഘാതം വന്ന് ചികിത്സയില്‍ ആയിരുന്നു. നാഡീസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ നടത്തി വരികയായിരുന്നു.

ഏപ്രില്‍ മാസത്തിലാണ് ഇവര്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. തുടര്‍ന്ന് ആസിയയെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് ഗന്ധമില്ലായ്മ അടക്കമുളള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് കൊവിഡ് ആയിരിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. കോഴിക്കോടുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തിയത്.
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ദിവസമായി ആയിഷയുടെ അവസ്ഥ ഗുരുതരമായിരുന്നു. വൈകിട്ടോടെ ആരോഗ്യനില വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല.
ആസിയയുടേത് ഇരുപതോളം പേര്‍ അടങ്ങുന്ന കൂട്ടുകുടുംബമാണ്. ഇവരില്‍ പലരേയും പരിശോധന നടത്തിയപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് പേര്‍ക്കാണ്് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തലശേരി ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് സൂചന. ഇവരുടെ നാടായ ധര്‍മടം പഞ്ചായത്തില്‍ ഇതുവരെ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇത് കോഴിക്കോട് സംഭവിച്ചിരിക്കുന്ന മൂന്നാമത്തെ കൊവിഡ് മരണമാണ്.












Click it and Unblock the Notifications