കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരിക്കെ ആലുവ സ്വദേശി മരിച്ചു

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലുവ എടയപ്പുറം മല്ലിശേശിയില്‍ എംപി അഷ്‌റഫാണ് മരിച്ചത്. 53 വയസായിരുന്നു. എറണാകുളം ജില്ലയിലെ പന്ത്രണ്ടാമത് കൊവിഡ് മരണമാണിത്.

ആലുവ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29നാണ് രോഗം മൂര്‍ജ്ജിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇദ്ദേഹത്തിന് അമിത് രക്ത സ്രാവവും പ്രമേഹവും ഉണ്ടായിരുന്നു. ഇതിന് നേരത്തെ തന്നെ ചികിത്സയെടുക്കുന്നുണ്ട്.

corona

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

കളമശേരി മെഡിക്കല്‍ കോളെജില്‍ എത്തിക്കുമ്പോള്‍ തന്നെ ഇദ്ദേഹത്തിന്റെ ആരോഗ്യനില ദുരുതരമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയാണ് മരണം സംഭവിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന പുതുതായി 506 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എ്ന്നാല്‍ ഈ കണക്കുകള്‍ പൂര്‍ണ്ണമായിരുന്നില്ല. ഇന്നലെ ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമാണിത്.
തൃശ്ശൂര്‍ 83, തിരുവനന്തപുരം 70, പത്തനംതിട്ട 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂര്‍ 39, എറണാകഉലം 34, മലപ്പുറം 32, കോട്ടയം 29, കാസര്‍കോട് 28, കൊല്ലം 22, ഇടുക്കി ആറ്, പാലക്കാട് നാല്, വയനാട് മൂന്ന്. എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 220, കൊല്ലം 83, പത്തനംതിട്ട 81, ആലപ്പുഴ 20, കോട്ടയം 49, ഇടുക്കി 31, എറണാകുളം 69, തൃശൂര്‍ 68, പാലക്കാട് 36, മലപ്പുറം 12, കോഴിക്കോട് 57 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

'അയോധ്യയില്‍ പള്ളി പൊളിക്കാന്‍ കൂട്ട് നിന്നത് കോണ്‍ഗ്രസ്; ആര്‍എസ്എസ് സര്‍സംഘ് ചാലകാണ് ചെന്നിത്തല''അയോധ്യയില്‍ പള്ളി പൊളിക്കാന്‍ കൂട്ട് നിന്നത് കോണ്‍ഗ്രസ്; ആര്‍എസ്എസ് സര്‍സംഘ് ചാലകാണ് ചെന്നിത്തല'

ലോകത്ത് കൊവിഡ് ബാധിതര്‍ 1.70 കോടി കടന്നു; ഇന്ത്യ മൂന്നാം സ്ഥാനത്ത്; 6.75 ലക്ഷം മരണംലോകത്ത് കൊവിഡ് ബാധിതര്‍ 1.70 കോടി കടന്നു; ഇന്ത്യ മൂന്നാം സ്ഥാനത്ത്; 6.75 ലക്ഷം മരണം

ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍; ആഘോഷങ്ങളില്ലത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍; ആഘോഷങ്ങളില്ല

English summary
one more covid-19 death in kerala; Aluva native died while undergoing treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X