സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; പാലക്കാട് 73 വയസ്സുകാരി മരിച്ചു
പാലക്കാട്: കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷിയമ്മാള്‍ (73) ആണ് മരിച്ചത്. ചെന്നൈയിലായിരുന്ന മീനാക്ഷിയമ്മാള്‍ മെയ് 25 നാണ് പാലക്കാട് എത്തിയത്. ശ്രീകൃഷ്ണപുരത്തെ സഹോദരന്‍റെ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന മീനാക്ഷിയമ്മാളിനെ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ്-28 ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇവരുടെ ആദ്യത്തെ കോവിഡ് പരിശോധാന ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ മരണശേഷം എടുത്ത സാംപിള്‍ ആണ് പോസിറ്റീവായത്. പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളും മീനാക്ഷിയമ്മാളിനെ അലട്ടിയിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവരുടെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്നു തന്നെ നടത്തും. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ പതിനൊന്നായി.













Click it and Unblock the Notifications