Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു; മരണസംഖ്യ 8 ആയി

കോട്ടയം: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരണപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി ജോഷിയാണ് മരിച്ചത്.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

65 കാരനായ ജോഷി കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. പുലര്‍ച്ച രണ്ട് മണിയോടെയാണ് മരണം. അബുദാബിയില്‍ നിന്നും ഈ മാസം 11 നാണ് നാട്ടിലെത്തിയത്.ഇദ്ദേഹം കടുത്ത പ്രമേഹ രോഗിയായിരുന്നു.കോട്ടയം മെഡിക്കല്‍ കോളെജില്‍ വെച്ച് ആദ്യമായാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതദേഹം കൊവിഡ് പ്രാട്ടോകോള്‍ അനുസരിച്ച് സംസ്‌കരിക്കും.

covid

വ്യാഴാഴ്ച്ചയും കേരളത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. തെലുങ്കാന സ്വദേശിയാണ് മരണപ്പെട്ടത്. തെലുങ്കാനയിലേക്ക് പോകേണ്ട അദ്ദേഹവും കുടുംബവും രാജസ്ഥാനില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനില്‍ തെറ്റി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നു.

വ്യാഴാ്ച്ചയാണ് കേരളത്തില്‍ ഏറ്രവും കൂടിയ നിരക്കില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 84 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ രോഗമുക്തരാവുകയും ചെയ്തു. കാസര്‍ഗോഡ്-18, പാലക്കാട്-16, കണ്ണൂര്‍-10സ മലപ്പുറം-8, തിരുവനന്തപുരം, തൃശൂര്‍-7, കോഴിക്കോട്, പത്തനംതിട്ട-6, കോട്ടയം-3, കൊല്ലംസഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 5 പേരൊഴികെ ബാക്കിയെല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരായിരുന്നു.
31 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 9 പേര്‍ തമിഴ്നാട്ടില്‍ നിന്നും 3 പേര്‍ തമിഴ്നാട്ടില്‍ നിന്നും ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളില്‍ നിന്നും 2 പേര്‍, ആന്ധ്രപ്രദേശില്‍ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 105 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കണ്ണൂര്‍-93,കാസര്‍ഗോഡ്-63, മലപ്പുറം- 52 എന്നിങ്ങനെയുമാണ് ചികിത്സയില്‍ കഴിയുന്നത്.

Recommended Video

cmsvideo
    കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

    ആകെ 82 ഹോട്ട്സ്പോര്‍ട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. ഇന്നലെ പുതുതായി ആറ് സ്ഥലങ്ങള്‍ ഹോട്ട്സ്പോര്‍ട്ട് പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്കാസര്‍ഗോഡ് മൂന്നും പാലക്കാട് രണ്ട് പഞ്ചായത്തും കോട്ടയത്തെ ചങ്ങനാശേരി മുനിസിപ്പാലിറ്റിയുമാണ് പുതുതായി ഹോട്ടസ്പോര്‍ട്ട് പട്ടികയിലുള്‍പ്പെടുത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+