കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മാണിക്യവിളാകം സ്വദേശിയായ 66 കാരൻ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് (66) മരിച്ചത്. പൂന്തുറയിൽ മെഡിക്കല്‍ ഷോപ്പ് ഉടമയായിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. രാവിലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധയില്‍ കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സ്രവം പരിശോധനയ്ക്ക് അയച്ചു. ഇവിടെയും ഫലം പോസിറ്റീവായതോടെയാണ് കൊവിഡ് മരണമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. സെയ്ഫുദ്ദീന്റെ രണ്ട് മക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശനിയാഴ്ച ശവസംസ്കാരം നടത്തും. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിക്കുന്നവരുടെ എണ്ണം 8 ആയി.

 xdoctor-1593347

ഇന്ന് രാവിലെ അരിമ്പൂർ സ്വദേശിയും മരിച്ചിരുന്നു. ജൂലൈ അഞ്ചിന് വീട്ടമ്മ കുഴഞ്ഞ് വീഴുകയും തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മൂന്നാമത്തെ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പോസ്റ്റ്മാര്‍ട്ടത്തിന് മുമ്പെടുത്ത ഫലം പുറത്ത് വരുന്നതിന് മു്മ്പാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയാണ് സംസ്‌കാരം നടത്തിയത്.

അതേസമയം ഇന്ന് സംസ്ഥാനത്ത് 416 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ്. വിദേശത്ത് നിന്നും വന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 204 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. 123 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 51 പേരാണ്.

പിണറായിക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി, ഇടതുപക്ഷം കാട്ടിയ 'നെറികേടുകൾ' അക്കമിട്ട് നിരത്തി തിരിച്ചടി!പിണറായിക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി, ഇടതുപക്ഷം കാട്ടിയ 'നെറികേടുകൾ' അക്കമിട്ട് നിരത്തി തിരിച്ചടി!

 'മകളുടെ വിവാഹത്തിന് പ്രോട്ടോകാൾ ലംഘിക്കാം,മാസ്ക് സർക്കാരിനെ പ്രതിരോധിക്കാൻ അല്ല' 'മകളുടെ വിവാഹത്തിന് പ്രോട്ടോകാൾ ലംഘിക്കാം,മാസ്ക് സർക്കാരിനെ പ്രതിരോധിക്കാൻ അല്ല'

യുഡിഎഫിന് അധികാരമാണ് ലക്ഷ്യം, ശവങ്ങൾ കാത്ത് റാകിപ്പറക്കുന്ന കഴുകന്മാർ! രൂക്ഷ വിമർശനംയുഡിഎഫിന് അധികാരമാണ് ലക്ഷ്യം, ശവങ്ങൾ കാത്ത് റാകിപ്പറക്കുന്ന കഴുകന്മാർ! രൂക്ഷ വിമർശനം

English summary
One more covid death in kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X