വീണ്ടും കൊവിഡ് മരണം, കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം തേവലപ്പുറം സ്വദേശി മനോജ് ആണ് മരണപ്പെടട്ത്. 24 വയസ്സായിരുന്നു. കൊട്ടാരക്കര പുത്തൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ ആയിരുന്നു മരണം. മനോജ് ദുബായില്‍ നിന്നും മടങ്ങി എത്തിയതാണ്.
ദുബായില്‍ നിന്നും തിരിച്ച് എത്തിയതിന് ശേഷം സുഹൃത്തിനൊപ്പം വീടെടുത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. ഈ മാസം ഒന്നാം തിയ്യതിയാണ് മനോജ് ദുബായില്‍ നിന്നും എത്തിയത്. ട്രൂനാറ്റ് പരിശോധനയില്‍ ആണ് മനോജിന് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനകള്‍ക്കായി മനോജിന്റെ സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.

Recommended Video
ഇന്ന് രാവിലെയാണ് മനോജിനെ പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. മനോജിന്റെ സുഹൃത്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സുഹൃത്തിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, എറണാകുളം (പാലക്കാട്-1, മലപ്പുറം-1) ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, കണ്ണൂര്‍ (കാസറഗോഡ്-1) ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് (വയനാട്-1) ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം (കൊല്ലം-10), വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേരുടെയും, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3454 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
{document1}












Click it and Unblock the Notifications