കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് കൊല്ലം സ്വദേശി; കേരളത്തില്‍ ആകെ മരണം 22 ആയി

Google Oneindia Malayalam News

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) മരിച്ചത്. ഇദ്ദേഹം ദില്ലിയില്‍ നിന്ന് നാട്ടിലെത്തി ചികിത്സയിലായിരുന്നു. ഈ മാസം എട്ടാം തീയതിയാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. 15ാം തീയതി പനിയെ തുടര്‍ന്ന് സ്രവം ശേഖരിച്ചു. പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

covid

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

കൊല്ലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ജീവന്‍ രക്ഷാ മരുന്ന് പൊലീസാണ് കൊച്ചിയില്‍ നിന്നെത്തിച്ചത്. ഇന്ന് രാവിലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലത്ത് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.

അതേസമയം, കേരളത്തില്‍ ഇന്നലെ 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

English summary
One More Covid Death Reported in Kerala, total death reach 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X