ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍
കണ്ണൂര്‍: എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേടിട്ട് പങ്കുള്ള തില്ലങ്കേരി സ്വദേശി ജിതിനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായതായാണ് പോലീസ് വ്യക്തമാക്കുന്നത്.
ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് എടയന്നൂര്‍ സ്വദേശി അസ്ഗര്‍, അന്‍വര്‍, തില്ലങ്കേരി സ്വദേശി അഖില്‍ എന്നിവരും പിടിയിലായി. കര്‍ണാടകയിലെ വിരാജ്പേട്ടയില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ഒളിച്ചു താമസിക്കുകയായിരുന്ന ഇവര്‍ പിടിയിലായത്.

പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അരോളി പാലോട്ടുകാവിനു സമീപം യു. പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള വെളുത്ത വാഗണ്‍ ആര് കാറാണ് പ്രതികള്‍ കൊലപാതകത്തിനായി ഉപയോഗിച്ചത്. വാടകയ്ക്കെടുത്ത കാര്‍ കൊല നടത്തിയ ശേഷം കാര്‍ 14നു തിരികെ നല്‍കുകയായിരുന്നു.
ഈമാസം പന്ത്രണ്ടിനു രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് കൊല്ലപ്പെട്ടത്. എടയന്നൂര്‍ സ്കൂളില്‍ നടന്ന കെ സ് യു എസ്എഫ്ഐ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന് കണ്ണൂരില്‍ നിരാഹാര സമരം നടത്തിവരികയാണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications