കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

കണ്ണൂര്‍: എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേടിട്ട് പങ്കുള്ള തില്ലങ്കേരി സ്വദേശി ജിതിനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായതായാണ് പോലീസ് വ്യക്തമാക്കുന്നത്.

ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് എടയന്നൂര്‍ സ്വദേശി അസ്ഗര്‍, അന്‍വര്‍, തില്ലങ്കേരി സ്വദേശി അഖില്‍ എന്നിവരും പിടിയിലായി. കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ഒളിച്ചു താമസിക്കുകയായിരുന്ന ഇവര്‍ പിടിയിലായത്.

suhaib


പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അരോളി പാലോട്ടുകാവിനു സമീപം യു. പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള വെളുത്ത വാഗണ്‍ ആര്‍ കാറാണ് പ്രതികള്‍ കൊലപാതകത്തിനായി ഉപയോഗിച്ചത്. വാടകയ്‌ക്കെടുത്ത കാര്‍ കൊല നടത്തിയ ശേഷം കാര്‍ 14നു തിരികെ നല്‍കുകയായിരുന്നു.

ഈമാസം പന്ത്രണ്ടിനു രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് കൊല്ലപ്പെട്ടത്. എടയന്നൂര്‍ സ്‌കൂളില്‍ നടന്ന കെ സ് യു എസ്എഫ്‌ഐ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്‍ കണ്ണൂരില്‍ നിരാഹാര സമരം നടത്തിവരികയാണ്.

മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ.. രക്തസമ്മർദം കുറഞ്ഞതും നിർജലീകരണവും കാരണംമനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ.. രക്തസമ്മർദം കുറഞ്ഞതും നിർജലീകരണവും കാരണം

ദുബായില്‍ പൊതുഗതാഗതത്തിന് പ്രിയമേറുന്നു; ദിവസവും യാത്ര ചെയ്യുന്നത് 15 ലക്ഷം പേര്‍ദുബായില്‍ പൊതുഗതാഗതത്തിന് പ്രിയമേറുന്നു; ദിവസവും യാത്ര ചെയ്യുന്നത് 15 ലക്ഷം പേര്‍

ഷുഹൈബിന് പിന്നാലെ സഫീർ.. ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു! 5 പേർ പിടിയിൽ, മണ്ണാർക്കാട് ഹർത്താൽഷുഹൈബിന് പിന്നാലെ സഫീർ.. ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു! 5 പേർ പിടിയിൽ, മണ്ണാർക്കാട് ഹർത്താൽ

English summary
one more held in Shuhaib murder case in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X