Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല കയറാന്‍ മറ്റൊരു യുവതി!! പുലിവാല് പിടിച്ച് പോലീസ്.. വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമം

സുപ്രീം കോടതി വിധിക്ക് പിന്നാലെ മലകയറാനെത്തിയത് ആറ് സ്ത്രീകളായിരുന്നു. എന്നാല്‍ ചരിത്രത്തിന്‍റെ ഭാഗമാകാന്‍ എത്തിയവര്‍ക്കെല്ലാം നിരാശയായിരുന്നു ഫലം. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എല്ലാവര്‍ക്കും മടങ്ങേണ്ടി വന്നു. മാസപൂജയ്ക്ക് ശേഷം നാളെ ശബരിമല അടക്കാനിരിക്കെ മറ്റൊരു യുവതികൂടി മലകയറാന്‍ ഒരുങ്ങുന്നതായാണ് വിവരം. കോഴിക്കോട് സ്വദേശിനിയായ യുവതിയാണ് മലകയറാനായി പോലീസിനെ സമീപിച്ചത്. അതേസമയം യുവതിയെ യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്ന് യുവതിയും കുടുംബവും ആരോപിച്ചു.

sabapro3-1540096594.j

ശബരിമല കയറാന്‍ ആഗ്രഹമുണ്ടെന്നും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിനിയായ യുവകി വ്യാഴാഴ്ചയാണ് ഐജി എബ്രഹാമിന് സന്ദേശം അയച്ചത്. എന്നാല്‍ വെള്ളിയാഴ്ച കോഴിക്കോട് എസിപി തന്നെ ഫോണില്‍ ബന്ധപ്പെട്ട് യാത്രയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടെന്ന് യുവതി ആരോപിച്ചു.

വഴങ്ങാതായതോടെ ശനിയാഴ്ച പോലീസ് സംഘം വീട്ടിലെത്തി. യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ എത്തിയതാണ് എന്നായിരുന്നു പോലീസ് പറഞ്ഞത്. ഇപ്പോള്‍ മലയിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും പറഞ്ഞ് മാതാപിതാക്കളെ പോലീസ് ഭയപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

താനൊരു വിശ്വാസിയാണെന്നും എന്തിനാണ് പോലീസ് വിശ്വാസികളെ തടയുന്നതെന്നും യുവതി ചോദിക്കുന്നു. മാലയിട്ട് വ്രതമെടുത്ത് നില്‍ക്കുന്ന നിരവധി യുവതികളുണ്ടെന്നും ഇവരോടും പോലീസ് ഇതേ രീതിയിലാണ് പെരുമാറുന്നതെന്നും യുവതി ആരോപിച്ചു. ഭയം കാരണമാണ് പേര് വെളിപ്പെടുത്താതെന്നും യുവതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+