ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ക്ക് 'പണി' കിട്ടിത്തുടങ്ങി!! ഒരാള്‍ കൂടി...കൊല്ലപ്പെട്ടത് മുഖ്യകണ്ണി ?

  • By: Sooraj
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: കേരളത്തില്‍ നിന്നും ഐസിസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശിയായ സജീര്‍ മംഗലശ്ശേരിയാണ് മരിച്ചതായി കുടുംബത്തിനു വിവരം ലഭിച്ചത്. സജീറിന്റെ ഫോട്ടോയുള്‍പ്പെടുന്ന വാട്‌സാപ്പ് സന്ദേശമാണ് കാസര്‍ഗോഡ് പടന്നയിലെ പൊതുപ്രവര്‍ത്തകനു ലഭിച്ചത്.

എല്‍കെജി വിദ്യാര്‍ഥിനിക്ക് ഡ്രൈവറുടെ പീഡനം....ഇതാണ് സത്യം!! എല്ലാം തെളിഞ്ഞു..കോടതി പറയുന്നത്

ആ 'നമ്പറൊന്നും' ഈ ടീച്ചറുടെ മുന്നില്‍ വിലപ്പോവില്ല!! അയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!!

1

സജീര്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ നേരത്തേയും വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മൃതദേഹത്തിന്റെ ചിത്രമടക്കമുള്ള സന്ദേശമാണ് വന്നിരിക്കുന്നത്. കേരളത്തില്‍ നിന്നും ഐഎസിലേക്കു റിക്രൂട്ട് ചെയ്തതിന്റെ മുഖ്യ കണ്ണിയെന്ന് സംശയിക്കപ്പെടുന്നയാളാണ് സജീര്‍.

2

കേരളത്തില്‍ നിന്നും ഇതുവരെ 21 പേര്‍ ഐസിസിലെത്തിയെന്നാണ് കണക്ക്. ഇവരില്‍ സജീറുള്‍പ്പെടെ നാലു പേര്‍ മരണപ്പെട്ടതായി പോലീസും എന്‍ഐഎയും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഹഫീസുദ്ദീന്റെ പേരില്‍ അഫ്ഗാന്‍ ടെലിഗ്രാം ഐഡിയില്‍ നിന്നാണ് മരിച്ചതായി വിവരം ലഭിച്ചത്.

English summary
One more malayalee died who joined ISIS.
Please Wait while comments are loading...