കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ്സിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടു!! മരിച്ചത് പാലക്കാട് സ്വദേശി അബൂ താഹിർ

പാലക്കാട് സ്വദേശി അബൂബക്കർ മരിച്ചതായാണ് വിവരം ലഭിച്ചത്.

  • By മരിയ
Google Oneindia Malayalam News

പാലക്കാട്: ഐസിസ്സിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാലക്കാട് ഹരിതാംബിക നഗർ സ്വദേശി അബൂ താഹിർ കൊല്ലപ്പെട്ടതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പാലക്കാട് സ്വദേശിയായ യഹിയ കൊല്ലപ്പെട്ടതായി വെള്ളിയാഴ്ച ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു.

കേരളത്തിൽ നിന്ന് ഐസിസ്സിൽ ചേർന്നവരിൽ ഇത് വരെ നാല് കൊല്ലപ്പെട്ടു.

അബൂബക്കറിന്റെ മരണം

പാലക്കാട് ഹരിതാംബിക നഗർ സ്വദേശിയായ അബൂ താഹിർ കൊല്ലപ്പെട്ടതായി ഞായറാഴ്ചയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.പടന്നയിലെ കെ.പി. അഷ്ഫാക്ക് ആണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്.

യഹിയയും കൊല്ലപ്പെട്ടു

പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിൻ വിൻസെന്റ് എന്ന യഹിയ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. ഇയാളുടെ ഭാര്യ തിരുവനന്തപുരം സ്വദേശി മെറിനും സംഘത്തിൽ ഉണ്ടായിരുന്നു.

വാർത്ത തെറ്റ് ?

മെറിൻ പെൺകുട്ടിയ്ക്ക് ജന്മം നൽകിയെന്നും താനും കുടുംബവും സുരക്ഷിതരാണെന്നും യഹിത കഴിഞ്ഞ ആഴ്ച നാട്ടിലുള്ളവരെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മൊസൂളിൽ നടന്ന ബോംബ് ആക്രമണത്തിൽ ആണ് യഹിയ കൊല്ലപ്പെട്ടതായി സംശയിയ്ക്കുന്നത്.

എല്ലാവരും....?

കേരളത്തിൽ നിന്ന ഐസിസ്സിൽ ചേർന്ന എല്ലാവരും മരിച്ചതായി റിപ്പോർട്ട് ഉണ്ട്. യഹിയയുടെ സഹോദരനും ഇക്കൂട്ടത്തിൽപ്പെടുന്നു. സംഘത്തിലുള്ള നാല് സ്ത്രീകളേയും കുട്ടികളേയും കുറിച്ച് വിവരം ഇല്ല.

English summary
One more Malayalee killed in Iraq, Who joined in ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X