കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാള്‍കൂടി അപ്രത്യക്ഷനായി... പാലക്കാട് നിന്ന്, അതും ഐസിസിലേയ്‌ക്കോ?

Google Oneindia Malayalam News

തിരുവനന്തപുരം: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേര്‍ക്കൊപ്പം ഒരാള്‍ കൂടി. ഇയാളും പാലക്കാട് സ്വദേശിയാണ്. ഇയാള്‍ക്കും ഐസിസ് ബന്ധമുള്ളതായാണ് സംശയിക്കുന്നത്.

കഞ്ചിക്കോട് സ്വദേശിയായ ഷിബി എന്ന ആളെ കുറച്ച് ദിവസങ്ങളായി വീട്ടുകാര്‍ക്ക് ഒരു വിവരവും ഇല്ല. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ISIS

ഷിബിന്റെ ഐസിസ് ബന്ധം തെളിയിക്കുന്ന വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല. യാക്കര സ്വദേശികളായ സഹോദരങ്ങള്‍ ഈസയും യഹ്യയും ആയി ഷിബിക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഷിബിയെ കാണാതായ വിവരവും കേന്ദ്ര ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്.

ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേരില്‍ 11 പേര്‍ക്കും ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് പിടിയിലായ ഫിറോസ് ഖാനില്‍ നിന്ന് ഇത് സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങള്‍ ഐബിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായവര്‍ ഐസിസില്‍ ചേര്‍ന്നോ എന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

English summary
One more man missing from Palakkad, suspects ISIS link. His name is Shibi and his parents filed a complaint to District Police Chief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X