സംഘര്‍ഷങ്ങള്‍ അയഞ്ഞു.. പിന്നാലെ ശബരിമല കയറാനൊരുങ്ങി മറ്റൊരു യുവതി
ശബരിമല സംഘര്‍ഷം അല്പം അയവ് വന്ന പിന്നാലെ ദര്‍ശനത്തിനായി 48കാരിയായ സ്ത്രീ. ആന്ധ്രാപ്രദേശ് സ്വദേശിയായ ഉഷയാണ് സന്നിധാനത്തേക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിച്ച് എത്തിയത്. എന്നാല്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് ഇവരെ അറിയിച്ചതായാണ് വിവരം.പോലീസുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഇവര്‍ ശബരമലയിലേക്ക് ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ ഇവര്‍ക്കൊപ്പം വന്നവര്‍ മാത്രം മലകയറാന്‍ തിരുമാനിച്ചതായാണ് വിവരം.

കഴിഞ്ഞ ദിവസം വിജയവാഡാ സ്വദേശിയായ ഒരു സ്ത്രീയും തെലുങ്കാന സ്വദേശിയായ മറ്റൊരു യുവതിയും ശബരിമലയിലേക്ക് വന്നിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ മറ്റ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണ് എത്തിയത് എന്ന് വ്യക്തമാക്കി ഇവര്‍ മടങ്ങുകയായിരുന്നു.
ഇത്തവണ ശബരിമല പ്രവേശനത്തിനായി 800 ല്‍ അധികം സ്ത്രീകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതില്‍ കൂടുതലും ആന്ധ്രയില്‍ നിന്നുള്ള യുവതികളാണെന്നായിരുന്നു റിപ്പോര്‍ട്ട്. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ആദ്യം ശബരിമലയിലേക്ക് എത്തിയതും ആന്ധ്രാ സ്വദേശിയായിരുന്നു. മാധവി എന്ന 42 വയസുകാരിയായിരുന്നു ദര്‍ശനത്തിനായി എത്തിയത്. പിന്നീട് ആന്ധ്രാ സ്വദേശിയായ കവിതയെന്ന മാധ്യമപ്രവര്‍ത്തകയും ശബരിമലയിലേക്ക് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്കെല്ലാം മടങ്ങേണ്ടി വന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications