തൃശൂരില്‍ ഓടികൊണ്ടിരിക്കുന്ന ലോറിക്ക് പിറകില്‍ ബസ്സ് ഇടിച്ചു; ഒരു മരണം
തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കല്ലട ബസ് ഓടികൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
തൃശൂര്‍: ദേശീയപാതയില്‍ ചാലക്കുടിക്ക് സമീപം പോട്ടയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബസ്സ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി സുരേന്ദ്രനാണ് മരിച്ചത്.
അപകടത്തില്‍ ഇരുപത്തഞ്ച് പേര്‍ക്ക് പരിക്കു പറ്റി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കല്ലട ബസ് ഓടികൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.












Click it and Unblock the Notifications