കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരങ്ങുപനി: വയനാട്ടില്‍ ചികിത്സയിലിരുന്ന മധ്യവസ്‌ക മരിച്ചു, രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്!!

Google Oneindia Malayalam News

വയനാട്: കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ ചികിത്സയിലിരുന്ന മധ്യവയസ്‌ക മരിച്ചു. കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷിയാണ് മരിച്ചത്. ഇവര്‍ കുരങ്ങുപനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യത്തെ കുരങ്ങുപനി മരണമാണിത്. വയനാട് ജില്ലയില്‍ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒമ്പത് പേര്‍ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

1

അതേസമയം കുരങ്ങുപനിയില്‍ ഇപ്പോഴം മൂന്ന് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ക്കെല്ലാവര്‍ക്കും രോഗം ബാധിച്ചത് തിരുനെല്ലി പഞ്ചായത്തില്‍ വെച്ചാണ്. വയനാട്ടില്‍ കുരങ്ങുപനിക്കെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രാതാ നിര്‍ദേശമാണ് നല്‍കുന്നത്. കാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും കാടിന്റെ അതിര്‍ത്തിയില്‍ താമസിക്കുന്നരും കര്‍ശന ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ഹീമോഫൈസാലിസ് വിഭാഗത്തില്‍പ്പെട്ട ചെള്ളുപ്രാണിയാണ് കുരങ്ങുപനി രോഗവാഹകര്‍, പ്രധാനമായും കുരങ്ങന്റെ ശരീരത്തില്‍ ജീവിക്കുന്ന ഈ പ്രാണി കുരങ്ങന്‍ ചാകുന്നതോടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടര്‍ത്തും. 2014-15 വര്‍ഷം 11 പേരാണ് വയനാട്ടില്‍ മാത്രം കുരങ്ങുപനി ബാധിച്ച് മരിച്ചത്. ഇതോടെ രോഗം പടരാതിരിക്കാന്‍ കര്‍ശന നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും കഴിഞ്ഞ വര്‍ഷം രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു.

കുരങ്ങുപനി പടരാന്‍ വലിയ സാധ്യതയുള്ളതിനാല്‍, കാടതിര്‍ത്തിയിലുള്ളവര്‍ കര്‍ശനമായി ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് ഇന്ത്യയില്‍ ആദ്യമായി കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1957ലായിരുന്നു ഇത്. അതസമയം മൃഗങ്ങളില്‍ കാണപ്പെടുന്ന ചെള്ളുകളിലൂടെ മാത്രമേ ഈ വൈറസിന് നിലനില്‍ക്കാനാവൂ. അതുകൊണ്ട് മൃഗങ്ങളില്‍ നിന്നുമാത്രമേ ഈ രോഗം പകരൂ. കൂടിയ അളവിലുള്ള പനി, ക്ഷീമ, ചൂട്, ഛര്‍ദി, മനംപുരട്ടല്‍, അതിസാരം എന്നിവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങള്‍.

English summary
one person died in wayanad due to monkey fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X