കോഴിക്കോട് കോവൂരില്‍ ഓടയില്‍ വീണ് ഒരാളെ കാണാതായി
കോഴിക്കോട്: ഓടയില്‍ വീണ് മധ്യവയസ്‌കനെ കാണാതായി. കോഴിക്കോട് ജില്ലയിലെ കോവൂരാണ് സംഭവം. 58 വയസുള്ള കോവൂര്‍ സ്വദേശി ശശി എന്നയാളെയാണ് കാണാതയത്. രാത്രി എട്ട് മണിക്ക് ശേഷം ജില്ലയില്‍ കനത്ത മഴ പെയ്തിരുന്നു. ശക്തമായ മഴയില്‍ ഓടയില്‍ നിന്ന് വെള്ളം റോഡിലേക്ക് കയറുന്ന സാഹചര്യമുണ്ടായിരുന്നു. ഈ സമയം ഓടയുടെ സമീപം നില്‍ക്കുകയായിരുന്ന ശശി കാല്‍ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു.
കോവൂര്‍ ഭാഗത്ത് ഒരു മണിക്കൂര്‍ നേരം അതിശക്തമായ മഴയാണ് പെയ്തത്. ഈ സമയം ഓടയില്‍ വലിയ കുത്തൊഴുക്കുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യം നാട്ടുകാരും പിന്നീട് ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നും ശശിയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അര്‍ധരാത്രിയിലും വ്യാപകമായി തെരച്ചില്‍ തുടരുകയാണ്.

ഇതുവരെ രണ്ട് കിലോമീറ്ററോളം ദൂരം ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ശശിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രാത്രി എട്ടോടെ എം എല്‍ എ റോഡിലെ അഴുക്കുചാലിലാണ് ഇയാള്‍ വീണത്.












Click it and Unblock the Notifications