Get Updates
Get notified of breaking news, exclusive insights, and must-see stories!
Live

കോഴിക്കോട്ട് ബിജെപി പ്രവര്‍ത്തകരുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയുള്ള ബി ജെ പി പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്. കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ബി ജെ പി പ്രവര്‍ത്തതനായ പ്രവീണിന് പരിക്കേറ്റത്. പ്രവീണിന്റെ കൈക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഫലത്തില്‍ അഞ്ചില്‍ നാലിലും ബി ജെ പിയായിരുന്നു ജയിച്ചത്. ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബി ജെ പി ജയിച്ചപ്പോള്‍ പഞ്ചാബില്‍ ആം ആദ്മിയായിരുന്നു ജയിച്ചത്. അതേസമയം ബി ജെ പിയ്ക്ക് മിന്നും ജയം സമ്മാനിച്ച വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു. ദല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

BJP

യു പിയിലെ ജനങ്ങള്‍ ജാതിരാഷ്ട്രീയത്തെ തള്ളിക്കളഞ്ഞെന്നും ജാതിവാദ രാഷ്ട്രീയം കളിക്കുന്നവര്‍ യു പിയിലെ ജനങ്ങളെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ജാതിക്കും മതത്തിനും ഉപരിയായി ജനങ്ങള്‍ ചിന്തിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

2019 ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ അതിനുള്ള കാരണം 2017-ലെ യു പിയിലെ വിജയമാണെന്ന് നിരീക്ഷണമുണ്ടായിരുന്നു. ഇതോടെ 2022-ലെ യു പിയിലെ ഈ വിജയം 2024 പൊതുതിരഞ്ഞെടുപ്പിന്റെ വിധി തീരുമാനിക്കുമെന്ന് വിലയിരത്താമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യു.പിയില്‍ ബി ജെ പി കുറിച്ചത് പുതിയ ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും അതിനാല്‍ വിജയം പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളായി ബി ജെ പിയെ വിജയത്തിലേക്ക് നയിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകര്‍ നല്‍കിയ വാക്ക് പാലിച്ചു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ് ഇന്ന്. യു പിയില്‍ കാലാവധി പൂര്‍ത്തിയായ മുഖ്യമന്ത്രിയുടെ തിരിച്ചുവരവ് ആദ്യമായിട്ടാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗോവയില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ഉത്തരാഖണ്ഡില്‍ ബി ജെ പി ചരിത്രം കുറിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരാഖണ്ഡില്‍ ബി ജെ പി തുടര്‍ ഭരണത്തിലേറുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+