കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നയെ വിളിച്ചത് ആ മാധ്യമ പ്രവര്‍ത്തകന്‍? ബിജെപിയെ സഹായിക്കാന്‍ മുമ്പ് ആവശ്യപ്പെട്ടുവെന്നും മൊഴി

Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യ പ്രതികളില്‍ ഒരാളാളാണ് സ്വപ്‌ന സുരേഷ്. വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചപ്പോള്‍ സ്വപ്നയെ വിളിച്ചവരില്‍ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഉണ്ടായിരുന്നു എന്നാണ് വാര്‍ത്തകള്‍.

ഇപ്പോള്‍ പുറത്ത് വരുന്നത് മറ്റൊരു വാര്‍ത്തയാണ്. സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ ആ മാധ്യമ പ്രവര്‍ത്തകനെ കുറിച്ച് പരാമര്‍ശം ഉണ്ട് എന്നതാണ് അത്. മലയാള മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വര്‍ണം വിമാനത്താവളത്തില്‍ പിടിച്ച സമയത്ത് സ്വപ്നയെ വിളിച്ചവരില്‍ ജനം ടിവിയിലെ മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാരും ഉണ്ടായിരുന്നു എന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വിശദാംശങ്ങള്‍.

ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍

ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍

സ്വര്‍ണക്കടത്ത് കസ്റ്റംസ് അധികൃതര്‍ പിടികൂടിയതിന് പിറകേ തിരുവനന്തപുരത്തെ ഒരു ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ തന്നെ വിളിച്ചിരുന്നു എന്നാണത്രെ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയിട്ടുള്ള മൊഴി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്റെ പേര് മനോരമ വാര്‍ത്തയില്‍ പരാമര്‍ശിക്കപ്പെടുന്നില്ല.

Recommended Video

cmsvideo
Balabhaskar's last words to doctor | Oneindia Malayalam
മാധ്യമ പ്രവർത്തകന്റെ ഉപദേശം

മാധ്യമ പ്രവർത്തകന്റെ ഉപദേശം

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ മാധ്യമ പ്രവര്‍ത്തകന്‍ ഉപദേശം നല്‍കിയെന്ന രീതിയിലാണ് വാര്‍ത്ത. പിടിയ്ക്കപ്പെട്ട ബാഗേജ് നയതന്ത്ര ബാഗേജ് അല്ലെന്നും വ്യക്തിപരമായ പാഴ്‌സല്‍ ആണെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും എന്നായിരുന്നത്രെ ഉപദേശം.

ബിജെപിയെ സഹായിക്കണം

ബിജെപിയെ സഹായിക്കണം

മാധ്യമ പ്രവര്‍ത്തകനെ മുമ്പും കണ്ടിട്ടുണ്ട് എന്നാണ് സ്വപ്‌നയുടെ മൊഴില്‍ ഉള്ളതെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2018 ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് മാധ്യമ പ്രവര്‍ത്തകനെ മുമ്പ് കണ്ടത്. യുഎഇയുടെ ബിജെപിയ്ക്ക് നല്ല ബന്ധമുണ്ടാക്കാന്‍ സഹായിക്കണം എന്നും ഈ മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടതായി സ്വപ്‌നയുടെ മൊഴില്‍ പറയുന്നുണ്ടത്രെ.

മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്യും

മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്യും

സ്വപ്‌നയുടെ മൊഴിയുടെ പശ്ചാത്തലയില്‍ ഈ ദൃശ്യ മാധ്യമ പ്രവര്‍ത്തകനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും എന്നാണ് സൂചനകള്‍. സ്വപ്നയെ മാധ്യമ പ്രവര്‍ത്തകന്‍ വിളിച്ച സമയം ഏറെ നിര്‍ണായകവും ആണ്. കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്ത അതേ ദിവസം തന്നെ ആയിരുന്നു ഇത്.

ഡിപ്ലോമാറ്റിക് ബാഗേജ്

ഡിപ്ലോമാറ്റിക് ബാഗേജ്

യുഎഇയില്‍ നിന്ന് സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ലെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ എന്‍ഐഎ ഏറ്റവും ഒടുവില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നത് ഡിപ്ലോമാറ്റിക് ബാഗേജ് എന്നാണ്. എന്നിട്ടും മന്ത്രി എന്തുകൊണ്ട് തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.

സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ 2 മന്ത്രിമാര്‍ക്ക് കുരുക്ക്; കോണ്‍സുലേറ്റിലെത്തിയത് മൂന്നിലേറെ തവണസ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ 2 മന്ത്രിമാര്‍ക്ക് കുരുക്ക്; കോണ്‍സുലേറ്റിലെത്തിയത് മൂന്നിലേറെ തവണ

English summary
Gold Smuggling Case: One visual media journalist called Swapna Suresh, media reports quoting Swapna's statement to customs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X