കനത്ത മഴയില്‍ ഒന്നരവസയുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹത
കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂരില്‍ നിന്ന് ഒന്നരവയസുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹത ഏറുന്നു. കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയായ സുഹൈദിന്റെ മകള്‍ ദിയയെ കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി മാതാപിതാക്കള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. പൊലീസില്‍ പരാതിയും നല്‍കി.
കണ്ണൂരില്‍ കനത്തമഴ പെയ്ത ഒന്നാം തീയതിയാണ് ദിയയെ കാണാതായത്.തൊട്ടടുത്തെ തോട്ടില്‍ കുഞ്ഞ് വീണതാകാമെന്നും ഒഴുക്കില്‍പെട്ടതാകാമെനന്ും ബന്ധുക്കള്‍ കരുതി. എന്നാല്‍ ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.

കാണാതാകുന്ന സമയത്ത് കുഞ്ഞിന്റെ കഴുത്തില്‍ സ്വര്‍ണ മാലയുണ്ടായിരുന്നെന്നും ഇതു കവരുന്നതിന് വേണ്ടി കുഞ്ഞിനെ ആരോ തട്ടിക്കൊണ്ട് പോയതാകാമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇരിട്ടി പൊലീസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
മകള്‍ ഒരിയ്ക്കലും വെള്ളത്തില്‍പെട്ടിട്ടില്ലെന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍. പരാതിയെത്തുടര്‍ന്ന് ഡോഗ് സ്‌ക്വഡ് പ്രദേശത്ത് പരിശോധന നടത്തി. അഴീക്കോട് നിന്ന് മുങ്ങല്‍ വിദഗ്ദനെ എത്തിച്ച പൊലീസ് തിരച്ചില്‍ നടത്തിയരുന്നു. ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം പുരോഗമിയ്ക്കുകയാണ്.












Click it and Unblock the Notifications