Today's News Live: കരിപ്പൂർ വിമാന ദുരന്തത്തിന് ഒരാണ്ട്; അപകട കാരണത്തിന്റെ റിപ്പോർട്ട് ഇനിയും പുറത്തുവന്നില്ല
കോഴിക്കോട്: രാജ്യത്തെ തന്നെ ഞെട്ടിച്ച കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്യ 21 പേരുടെ ജീവനാണ് അന്നത്തെ വിമാന അപകടത്തില്‍ നഷ്ടപ്പെട്ടത്. ഒരു വര്‍ഷമായിട്ടും അപകടത്തിന്റെ കാരണം എന്താണെന്ന് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് റണ്‍വെയുള്ള കരിപ്പൂരിലെ വികസന പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. വലിയ വിമാന സര്‍വീസുകള്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. കേരളവും ലോകമെങ്ങുമുള്ള പ്രവാസി സമൂഹം മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തമായിരുന്നു കരിപ്പൂരിലേത്.
അഭിനയമോഹിയിൽ നിന്നും താരരാജാവിലേയ്ക്ക്; മമ്മുക്ക ഇന്ന് 50 വർഷങ്ങളുടെ നിറവിൽ

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
തെക്ക്-കിഴക്കൻ അറബിക്കടലിൽ ഓഗസ്റ്റ് ഏഴ്, എട്ട്, 11 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
അതിശക്തമായ മഴയ്ക്കുള്ള സാധ്യത
അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും (ഓഗസ്റ്റ് 07, 08) 10, 11 തീയതികളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 204.4 മില്ലി മീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അഭ്യർഥിച്ചു.
കേരളം
സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകൾ ഇന്ന് തുറക്കും
കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് സഞ്ചാരികൾക്കായി തുറന്നു നൽകുക. പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകൾ പ്രവർത്തിക്കുകയെന്ന് ഇക്കോ ഡെവല്പ്‌മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.












Click it and Unblock the Notifications