കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Today's News Live: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരായ പരാമര്‍ശം; ഹരീഷ് വാസുദേവനെതിരെ കേസ്

Google Oneindia Malayalam News

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരായ പരാമര്‍ശത്തില്‍ അഭിഭാഷകനായ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. പാലക്കാട് മണ്ണാര്‍ക്കാട് എസ്സി-എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് അഭിഭാഷകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേദിവസം പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി.

 harish-vasudevan

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

Newest First Oldest First
1:11 AM, 7 Aug

'ഫ്ളൈ ദുബായ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ചിട്ടില്ല: വാർത്ത വ്യാജമെന്ന് സിയാൽ

'ഫ്ളൈ ദുബായ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ചിട്ടില്ല: വാർത്ത വ്യാജമെന്ന് സിയാൽ
ഫ്ളൈ ദുബായ് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിട്ടില്ലെന്ന് സിയാൽ. ഫ്ളൈ ദുബായുടെ പേരിലുള്ള സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്നാൽ ഇത് ഔദ്യോഗിക അറിയിപ്പല്ലെന്ന് വിമാന കമ്പനി അറിയിച്ചതായി സിയാൽ വ്യക്തമാക്കിയിട്ടുണ്ട്.
1:07 AM, 7 Aug

പൂന്തുറയില്‍ 11 വയസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരത്ത് 11 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ സ്വദേശി ഷാഹിദിന്റെ മകന്‍ മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ഷാന്‍ ജീവനൊടുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. അതേ സമയം തന്നെ കുട്ടി സ്ഥിരമായി മൊബൈല്‍ ഗെയിം കളിച്ചിരുന്നതായി സംശയമുണ്ട്.
9:41 PM, 6 Aug

ബെംഗ്ലൂരുവിലെത്തിയ 21 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

ബെംഗ്ലൂരുവിൽ നഴ്സിംഗ് കോളേജിലെ 21 മലയാളി വിദ്യാർത്ഥികൾക്ക് കൊവിഡ്. നിസര്‍ഗ നെഴ്സിങ്ങ് കോളേജിലെ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ബെംഗളൂരുവിലെത്തിയ ഇവര്‍ക്ക് ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലർത്തിയ 27 വിദ്യാര്ത്ഥികളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ കോളേജുകള്‍ തുറന്നതോടെ നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് കേരളത്തിൽ നിന്ന് കർണ്ണാടകത്തിലേക്ക് തിരിച്ചെത്തുന്നത്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കാന്‍ കര്‍ണാടക തീരുമാനിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് സർക്കാർ പുറത്തിറക്കിയ പുതിയ ചട്ടം.
9:10 PM, 6 Aug

'വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം വേണം'; നിരീക്ഷണവുമായി ഹൈക്കോടതി

വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം വേണമെന്ന് കേരള ഹൈക്കോടതി. മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വിവാഹമോചനം അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. പങ്കാളിയുടെ സമ്മതമില്ലാതെ ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹമോചനത്തിന്‍റെ കാരണമായി കണക്കാക്കാമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
8:04 PM, 6 Aug

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി; സ്‌കൂളുകൾ ഭാഗികമായി തുറക്കും

കൊവിഡ് വ്യാപനത്തിനിടെ നിയന്ത്രണം ശക്തമാക്കി തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് ലോക്കഡൗണ്‍ നിയന്ത്രണങ്ങൾ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടിയട്ടുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സെപ്തംബർ ഒന്നുമുതല്‍ സംസ്ഥാനത്ത് ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും ധാരണയായിട്ടുണ്ട്. ഒമ്പത് മുതല്‍ പ്ലസ്ടു വരെ ഒന്നിടവിട്ട് 50% വിദ്യാര്‍ഥികളെ വച്ച് ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഈ മാസം 16 മുതല്‍ മെഡിക്കല്‍- നഴ്‌സിംഗ് കോളേജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
6:07 PM, 6 Aug

കായംകുളത്ത് യുവാവിന് വെട്ടേറ്റു: ആക്രമണം മുൻവൈരാഗ്യം മൂലമെന്ന് പോലീസ്

കായംകുളത്ത് യുവാവിന് വെട്ടേറ്റു. കാപ്പിൽ സ്വദേശിയായ ശിവപ്രസാദിനെയാണ് ബൈക്കിലെത്തിയ സംഘം വീട്ടിൽ വെച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്. കാപ്പിൽ സ്വദേശിയായ ജേക്കബ്ബ് എന്നായാളാണ് വെട്ടിയതെന്ന് വ്യക്തമായിട്ടുണ്ട്. മകനെതിരെയുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പിതാവ് ദാസൻ പിള്ളയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുൻവൈര്യമാണ് ആക്രമണത്തിൽ കലാശിച്ചിട്ടുള്ളതെന്നാണ് പോലീസ് നൽകുന്ന വിവരം. അതേ സമയം പരിക്കേറ്റ രണ്ട് പേരെയും വണ്ടാനത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
3:23 PM, 6 Aug

വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. അന്വേഷണ വിധേയമായാണ് നടപടി. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു കിരൺകുമാർ.
3:22 PM, 6 Aug

കേരളത്തിൽ നിന്ന് അടിയന്തര സർവീസുകൾക്ക് മാത്രം പ്രവേശനം: നിയന്ത്രണം കടുപ്പിച്ച് കർണ്ണാടക

കേരളത്തിൽ നിന്ന് കർണ്ണാടകത്തിലേക്ക് എത്തുന്നവർക്ക് കർശന നിയന്ത്രണവുമായി കർണ്ണാടക. കേരളത്തിൽ നിന്ന് അടിയന്തര സർവീസുകൾ മാത്രമേ അനുവദിക്കൂ എന്നാണ് സർക്കാർ നിലപാട്. ഇടയ്ക്ക് വരുന്ന റോഡുകളിൽ മണ്ണിട്ടും കുഴിയെടുത്തും ഗതാഗതം നിയന്ത്രിക്കാനാണ് സർക്കാർ നൽകിയിട്ടുള്ള പുതിയ നിർദേശം. ഇതിന്റെ ഭാഗമായി സുള്ള്യ, പുത്തൂർ എന്നീ അതിർത്തികളിൽ കുഴിയെടുത്ത് ഗതാഗതം തടയുകയും ചെയ്യും. അതിർത്തികളിൽ പരിശോശധന കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
2:11 PM, 6 Aug

അമ്പലത്തിൽ വെച്ച് താലി കെട്ടിയ പെൺകുട്ടിയെ വീട്ടിലാക്കി മുങ്ങി: 16 കാരിയുടെ ആത്മഹത്യയിൽ പൂജാരി അറസ്റ്റിൽ

വടക്കാഞ്ചേരി സ്വദേശിയായ 16കാരി ആത്മഹത്യചെയ്ത സംഭവത്തിൽ ക്ഷേത്രത്തിലെ മേൽശാന്തി അറസ്റ്റിൽ. വൈക്കം അയ്യൻകുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്ത് എന്ന 25 വയസ്സുകാരനാണ് അറസ്റ്റിലായിട്ടുള്ളത്. പൂവാറിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയിട്ടുള്ളത്. പീഡനത്തിനിരയായതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുള്ളതെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് പ്രതി അറസ്റ്റിലായത്. അമ്പലത്തിലെത്താറുള്ള പെൺകുട്ടിയെ വശീകരിച്ച് നിരവധി തവണ പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടി സമ്മർദ്ദം ചെലുത്തിയതോടെ അമ്പലത്തിൽ വെച്ച് താലികെട്ടിയെങ്കിലും പിന്നീട് വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
2:04 PM, 6 Aug

കൊട്ടാരക്കരയിൽ ‌പഴകി പുഴുത്ത അരി കഴുകി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം

കൊട്ടാരക്കരയിൽ പഴകി പുഴുവന്ന അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. കൊട്ടാരക്കരയിലെ സപ്ലൈകോ ​ഗോഡൗണിലാണ് സംഭവം. രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നതിനിടെയാണ് ബിജെപി പ്രവർത്തകർ സംഭവം കണ്ടെത്തിയത്. പുഴുകയറിയ അരി വൃത്തിയാക്കിയ ശേഷം പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം.ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
11:34 AM, 6 Aug

കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മാറ്റില്ലെന്ന് ആവർത്തിച്ച് സർക്കാർ

കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മാറ്റില്ലെന്ന് ആവർത്തിച്ച് സർക്കാർ. വകഭേദം വന്ന ഡെൽറ്റ വൈറസാണ് രണ്ടാം തരം​ഗത്തിൽ പടരുന്നതെന്നും രോ​ഗികളുടെ എണ്ണം ഇരട്ടി ആകാൻ സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും ആരോ​ഗ്യ മന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞു.
11:34 AM, 6 Aug

ബാലരാമപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ബാലരാമപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. ബേക്കറി കട നടത്തിയ 40 വയസുള്ള മുരുകനാണ് ആത്മഹത്യ ചെയ്തത്. കടയില്‍ വരുമാനം കുറഞ്ഞതിനെ കുറിച്ച് ഇയാള്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം.
9:50 AM, 6 Aug
കേരളം

ഏറ്റുമാനൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തു

ഏറ്റുമാനൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തു. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെ.ടി.തോമസ് ആണ് മരിച്ചത്. ഇദ്ദേഹത്തെ സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കൾ പറഞ്ഞു

English summary
Court directs to file case against Adv. Hareesh Vasudevan over facebook against Walayar victm's's mother Kerala and India Latest live news and updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X