• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എത്ര വയസ്സുവരെ സ്വന്തം കുട്ടികളെ ഉപയോഗിക്കാം... കേട്ടാല്‍ അറയ്ക്കും 'പൂമ്പാറ്റയിലെ' ചര്‍ച്ചകള്‍

  • By Desk

കോഴിക്കോട്: ശിശു ലൈംഗിക പീഡകരില്‍ പലര്‍ക്കും ഒരു പ്രത്യേകതയുണ്ട്. സാധാരണ മനുഷ്യരുടെ വികാര വിചാരങ്ങളോ സെന്റിമെന്റ്‌സോ അവര്‍ക്കുണ്ടാവില്ല. പൂമ്പാറ്റ ഗ്രൂപ്പിലെ ചര്‍ച്ചകള്‍ തെളിയിച്ചത് അത് തന്നെ ആയിരുന്നു.

പിഞ്ചുകുഞ്ഞുങ്ങളെ പോലും വിടാത്ത കാമവെറിയൻമാർ; ഞെട്ടിക്കുന്ന വിവരങ്ങളുമായി വൺഇന്ത്യ ഇൻവെസ്റ്റിഗേഷൻ

അതില്‍ ഏറെ ഞെട്ടിച്ച ഒരു ചര്‍ച്ചയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അത് അതേ പോലെ എഴുതാന്‍ പോലും മനസ്സാക്ഷിയുള്ളവര്‍ക്ക് സാധിക്കില്ല. സ്വന്തം കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചവര്‍ ആരൊക്കെയുണ്ട് എന്നായിരുന്നു ഒരാളുടെ ചോദ്യം.

അതിനോട് പ്രതികരിച്ച് രംഗത്ത് വന്നവരുടെ സംശയങ്ങളും ഇയാളുടെ മറുപടികളും കേട്ടാല്‍ ആരും തകര്‍ന്നുപോകും. കേരളത്തിലേയും ഇന്ത്യയിലേയും പീഡോഫിലുകളെ യോജിപ്പിച്ച് ഒരു വിശാലമായ ടെലഗ്രാം ചാനല്‍ തുടങ്ങുന്നതിനെ കുറിച്ചും ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഒരിക്കലും പിടിക്കപ്പെടില്ലെന്ന അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇതെല്ലാം.

സ്വന്തം കുഞ്ഞുങ്ങളെ പോലും

സ്വന്തം കുഞ്ഞുങ്ങളെ പോലും

ഈ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണോ എന്ന് അറിയില്ല. സ്വന്തം കുട്ടിക്കളെ ലൈംഗികമായി ഉപയോഗിച്ചവര്‍ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യമാണ് ഒരാള്‍ ഉന്നയിച്ചത്. അതിനോട് പ്രതികരിച്ച് രംഗത്തെത്തിയവരുടെ എണ്ണമാണ് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നത്. അതിനെ എതിര്‍ത്തുകൊണ്ടല്ല ആരും വന്നത് എന്നതാണ് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന സത്യം.

എത്ര വയസ്സുവരെ

എത്ര വയസ്സുവരെ

കുട്ടികളെ എത്ര വയസ്സുവരെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് അയാള്‍ ഒരു വിശദീകരണവും നല്‍കുന്നത്. ഒരു നിശ്ചിത പ്രായം കഴിഞ്ഞാല്‍ അവര്‍ക്ക് കാര്യങ്ങള്‍ ഓര്‍മയുണ്ടാകും എന്നും അതിന് മുമ്പ് വേണം ഇതെല്ലാം ചെയ്യാന്‍ എന്നും ആയിരുന്നു അയാള്‍ പറഞ്ഞത്. മകള്‍ ഇപ്പോള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു എന്നാണ് അയാള്‍ ഗ്രൂപ്പിലെ ചര്‍ച്ചയില്‍ പറഞ്ഞത്. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും, മകളുടേതെന്ന പേരില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

സംശയം ചോദിച്ച അധമന്‍മാര്‍

സംശയം ചോദിച്ച അധമന്‍മാര്‍

എങ്ങനെ സ്വന്തം കുട്ടികളെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് ഇയാളോ സംശയം ചോദിച്ചവരും കുറവല്ല. ആ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ സ്വന്തം കുട്ടികളെ ഉപയോഗപ്പെടുത്തുമോ ഇല്ലയോ എന്നതിനേക്കാള്‍ അപ്പുറം ആശങ്ക പരത്തുന്ന മറ്റൊന്ന് കൂടിയുണ്ട്. അടുത്ത ബന്ധുവെന്നോ, സുഹൃത്തെന്നോ ചമഞ്ഞ് എത്ര കുട്ടികളെ ഇവര്‍ ഉപയോഗപ്പെടുത്തിയേക്കും എന്ന ചോദ്യം ഭയപ്പെടുത്തുന്നതാണ്.

കേരളത്തിലെ പീഡോകള്‍

കേരളത്തിലെ പീഡോകള്‍

കേരളത്തിലെ പീഡോഫീലിയക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. നിലവിലെ ഗ്രൂപ്പ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരു ചാനല്‍ തുടങ്ങുക എന്ന നിര്‍ദ്ദേശം ആയിരുന്നു പലരും ഉന്നയിച്ചത്. എന്നാല്‍ ആരെങ്കിലും ഒറ്റുമോ എന്ന ഭയവും ഇവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം താത്പര്യങ്ങളിലാത്ത, ഇനാക്ടീവ് ആയ അംഗങ്ങളെ ഒഴിവാക്കുക എന്ന നിര്‍ദ്ദേശവും ചിലര്‍ ഉയര്‍ത്തിയിരുന്നു.

കുട്ടികളുടേത് മാത്രം

കുട്ടികളുടേത് മാത്രം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും മാത്രമായിരുന്നു ഗ്രൂപ്പില്‍ അനുവദിച്ചിരുന്നത്. മറ്റേതെങ്കിലും പോസ്റ്റുകള്‍ വന്നാല്‍ പോസ്റ്റ് ഇട്ട വ്യക്തിയെ അധിക്ഷേപിച്ചുകൊണ്ട് ബാക്കിയുള്ളവര്‍ രംഗത്തെത്തും. തങ്ങള്‍ ശിശു ലൈംഗിക പീഡകരാണ് എന്നതില്‍ അഭിമാനിക്കുന്നവരായിരുന്നു ഗ്രൂപ്പില്‍ സജീവമായ വ്യക്തികളെല്ലാം.

അനുഭവങ്ങള്‍

അനുഭവങ്ങള്‍

വ്യക്തിപരമായ അനുഭവങ്ങളും പലരും പങ്കുവക്കുന്നുണ്ടായിരുന്നു. എത്രയോ ചെറിയ കുട്ടികള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവര്‍ തന്നെയാണ് ഇവിടേയും ഇരകള്‍. എന്നാല്‍ ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇരകളാക്കപ്പെട്ടവരെ കുറിച്ചുള്ള വിവരശേഖരണത്തിന് അന്വേഷണ ഏജന്‍സികള്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.

പാതി മലയാളിയായ പെണ്‍കുട്ടി

പാതി മലയാളിയായ പെണ്‍കുട്ടി

പാതി മലയാളിയായ ഒരു പെണ്‍കുട്ടി എന്ന് പറഞ്ഞ് കുറേ ചിത്രങ്ങളും ഈ ഗ്രൂപ്പില്‍ പ്രചരിച്ചിരുന്നു. സൂഹൃത്തിന്റെ സഹോദരിയാണ് എന്ന് പറഞ്ഞായിരുന്നു ഒരാള്‍ ഒരു കുട്ടിയുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഇട്ടത്. എന്നാല്‍ ഇത് മറ്റ് പല ഗ്രൂപ്പുകളും വേറെ പേരുകളില്‍ വലിയ തോതില്‍ മുമ്പ് പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രം ആയിരുന്നു എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

എല്ലാം കൈമാറിയിട്ടും

എല്ലാം കൈമാറിയിട്ടും

ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങളെല്ലാം ഞങ്ങള്‍ക്കും ലഭിക്കുന്നത്. ഈ വിവരങ്ങളെല്ലാം തന്നെ ജല്‍ജിത്ത് വഴി ഹൈടെക് സെല്ലിനെ കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഈ കുട്ടികളെ കണ്ടെത്താനോ നടപടിയെടുക്കാനോ ആവശ്യമായി നടപടികള്‍ കേരള പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

സംശയം തോന്നിയപ്പോള്‍ പോലും

സംശയം തോന്നിയപ്പോള്‍ പോലും

ഇതിനിടെ ഈ ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒരു ഫേസ്ബുക്ക് ചര്‍ച്ച ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അതിനെ പരിഹസിച്ചുകൊണ്ടായിരുന്നു അഡ്മിന്‍ ഗ്രൂപ്പില്‍ പ്രതികരിച്ചത്. തങ്ങളെ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന അഹങ്കാരമായിരുന്നു പ്രതികരണത്തില്‍. ഈ ഗ്രൂപ്പ് തുടര്‍ന്ന് പോകുമെന്നും പറ്റുമെങ്കില്‍ ഒരു ടെലഗ്രാം ചാനല്‍ തന്നെ തുടങ്ങും എന്ന് പറയുകയും ചെയ്തു.

ടെലഗ്രാം ആണ്, തൊടാന്‍ സാധിക്കില്ലെന്ന്

ടെലഗ്രാം ആണ്, തൊടാന്‍ സാധിക്കില്ലെന്ന്

ഫേസ്ബുക്ക് പോലെയോ വാട്‌സ് ആപ്പ് പോലെയോ എളുപ്പത്തില്‍ ഹാക്ക് ചെയ്യാനോ വിവരങ്ങള്‍ ശേഖരിക്കാനോ ടെലഗ്രാമില്‍ സാധിക്കില്ല എന്നതായിരുന്നു ഇവരുടെ ആത്മവിശ്വാസം. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ എല്ലാം പോലീസ് ആദ്യം തന്നെ കണ്ടെത്തിയിരുന്നു എന്നതാണ് സത്യം. ഇങ്ങനെയിരിക്കെയാണ് ഒരു സുപ്രഭാതത്തില്‍ ഗ്രൂപ്പ് പെട്ടെന്ന് അടച്ചുപൂട്ടുന്നത്.

ഗ്രൂപ്പ് പൂട്ടിയിട്ടും തീര്‍ന്നില്ല

ഗ്രൂപ്പ് പൂട്ടിയിട്ടും തീര്‍ന്നില്ല

ഭയം കൊണ്ടും സംശയം കൊണ്ടും തന്നെ ആയിരുന്നു പൂമ്പാറ്റ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് അടച്ചുപൂട്ടിയത്. എന്നാല്‍ അധികം വൈകാതെ തന്നെ പുതിയൊരു ഗ്രൂപ്പ് തുടങ്ങുന്നതിനെ കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ, അതിനുള്ള സമയം കൊടുക്കാതെ പോലീസ് അറസ്റ്റുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ഇപ്പോഴും മറ്റ് അശ്ലീല ഗ്രൂപ്പുകള്‍ ടെലഗ്രാമില്‍ സജീവമായി മുന്നോട്ട് പോകുന്നുണ്ട്. അവയില്‍ പലപ്പോഴും കുട്ടികളുടെ ലൈംഗിക ചിത്രങ്ങളും ദൃശ്യങ്ങളും എല്ലാം കടന്നുവരുന്നും ഉണ്ട്.

ടെലഗ്രാം മാത്രമല്ല, വാട്‌സ് ആപ്പിലും ഉണ്ട്

ടെലഗ്രാം മാത്രമല്ല, വാട്‌സ് ആപ്പിലും ഉണ്ട്

ടെലഗ്രാമിന് മുമ്പ് വാട്‌സ് ആപ്പ് ആയിരുന്നു ഇത്തരം ഗ്രൂപ്പുകളുടെ പ്രധാന കേന്ദ്രം. ഇപ്പോഴും അക്കാര്യത്തില്‍ വലിയ വ്യത്യാസം ഒന്നും വന്നിട്ടില്ല. വാട്‌സ് ആപ്പില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍-

'അമ്മ, പെങ്ങള്‍, മകള്‍, ബന്ധു- ആരേയും വെറുതേ വിടില്ല ഈ കാമഭ്രാന്തന്‍മാര്‍'

English summary
Oneindia Investigation: Dirty Discussions on Poombatta, Telegram secret Group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more