• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്മ, പെങ്ങൾ, മകൾ, അയലത്തെ ആന്റി.... ആരേയും വെറുതേവിടില്ല ഈ കാമഭ്രാന്തൻമാർ; വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ

  • By Desk

കോഴിക്കോട്: ടെലഗ്രാമിലെ സെക്‌സ് ഗ്രൂപ്പുകള്‍ക്കും എത്രയോ മുമ്പ് തന്നെ വാട്‌സ് ആപ്പില്‍ ഇത്തരം ഗ്രൂപ്പുകള്‍ സജീവമാണ്. ഇപ്പോഴും ടെലഗ്രാമിനെ കുറിച്ച് ധാരണയില്ലാത്തവര്‍ വാട്‌സ് ആപ്പിനെ തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

പിഞ്ചുകുഞ്ഞുങ്ങളെ പോലും വിടാത്ത കാമവെറിയൻമാർ; ഞെട്ടിക്കുന്ന വിവരങ്ങളുമായി വൺഇന്ത്യ ഇൻവെസ്റ്റിഗേഷൻ

ടെലഗ്രാമിലെ 'പൂമ്പാറ്റ' ഗ്രൂപ്പിനെ പോലെ തന്നെ അസ്വസ്ഥതയുണ്ടാക്കുന്നതാണ് വാട്‌സ് ആപ്പിലെ ഇന്‍സെസ്റ്റ് ഗ്രൂപ്പുകള്‍. അത്രയേറെ രതിവൈകൃതങ്ങളാണ് ഇവിടെ പങ്കുവയ്ക്കപ്പെടുന്നത്.

എത്ര വയസ്സുവരെ സ്വന്തം കുട്ടികളെ ഉപയോഗിക്കാം... കേട്ടാല്‍ അറയ്ക്കും 'പൂമ്പാറ്റയിലെ' ചര്‍ച്ചകള്‍

ശിശു ലൈംഗിക പീഡകരെ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്കിടെ യാദൃശ്ചികമായിട്ടായിരുന്നു ഇത്തരം ഒരു ഗ്രൂപ്പ് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. എന്നാല്‍ അത് ഒറ്റ ഗ്രൂപ്പില്‍ ഒതുങ്ങുന്നതല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. അമ്മയോ, പെങ്ങളോ, മകളോ... രക്തബന്ധമൊന്നും ഇവര്‍ക്ക് ഒരു പ്രശ്‌നമേ അല്ല. മലയാളികളേക്കാള്‍ തമിഴ് നാട്ടുകാരാണ് ഇത്തരം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമായിട്ടുള്ളത്.

ഇന്‍സെസ്റ്റ് സെക്‌സ്

ഇന്‍സെസ്റ്റ് സെക്‌സ്

ഇന്‍സെസ്റ്റിന് മലയാളത്തില്‍ അഗമ്യഗമനം എന്നാണ് പറയുക. ഇത് സംബന്ധിച്ച് ചില മഹത്തായ സാഹിത്യ സൃഷ്ടികള്‍ പോലും ഉണ്ടായിട്ടുണ്ട്. സിനിമകള്‍ ഉണ്ടായിട്ടുണ്ട്. സജിന്‍ ബാബുവിന്റെ അസ്മയം വരെ എന്ന ചിത്രം പോലും ഇത്തരം ചില ബന്ധങ്ങളെ വരച്ചിടുന്നുണ്ട്.

പ്രശ്‌നം അവിടെയല്ല

പ്രശ്‌നം അവിടെയല്ല

ഒരു കലാ സൃഷ്ടിയില്‍ ഇത്തരം വിഷയങ്ങള്‍, പ്രത്യേക സാഹചര്യങ്ങളില്‍ പറയുന്നത് പോലെയല്ല അത് അശ്ലീല ഗ്രൂപ്പുകളിലെ പ്രധാന വിഷയം ആകുന്നത്. അത്തരം ഒരു വികലമായ അന്തരീക്ഷമാണ് വാട്‌സ് ആപ്പിന്റെ ലോകത്തുള്ളത് എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. അത്രയും വൈകൃതങ്ങളാണ് അവിടെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

'മോംസ് ഇന്‍സെസ്റ്റ്'

'മോംസ് ഇന്‍സെസ്റ്റ്'

മോംസ് ഇന്‍സെസ്റ്റ് എന്ന പേരിലുള്ള ഒരു അശ്ലീല ഗ്രൂപ്പ് ആയിരുന്നു ആദ്യം ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ അതിനുള്ളില്‍ കടന്നപ്പോള്‍ ആണ് അത്തരത്തില്‍ അസംഖ്യം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ നിലവിലുള്ളതായും, പുതിയവ സൃഷ്ടിക്കപ്പെടുന്നതായും കണ്ടെത്തിയത്. ഇത്തരക്കാരുടെ മാനസിക നില തന്നെ ഏറെ ഭീതിപ്പെടുത്തുന്നതാണ്.

അമ്മ

അമ്മ

സ്വന്തം അമ്മയില്‍ രതി തേടിപ്പോകുന്നവരാണ് ഇവരില്‍ അധികവും. എന്നാല്‍, ഭയം കൊണ്ട് മാത്രം അതിന് മുതിരാത്തവരാണ് ഇത്തരക്കാരില്‍ ഭൂരിപക്ഷവും. പക്ഷേ, ഒരു അവസരം കിട്ടിയാല്‍ ഇവരൊക്കെ എന്തൊക്കെ ചെയ്യും എന്നത് ഞെട്ടിപ്പിക്കുന്ന ഒരു ചോദ്യം തന്നെയാണ്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ തന്നെയാണ് ഇത്തരം ഗ്രൂപ്പുകളില്‍ നടക്കുന്നത്.

അമ്മ തന്നെ വേണമെന്നില്ല

അമ്മ തന്നെ വേണമെന്നില്ല

ഇത്തരക്കാര്‍ക്ക് അമ്മ തന്നെ വേണം എന്ന നിര്‍ബന്ധമൊന്നും ഇല്ല. അത് സഹോദരിയായാലും മകളായാലും ഇവര്‍ക്ക് കണക്കാണ്. അമ്മയുടെ സഹോദരിയോ അച്ഛന്റെ സഹോദരിയോ ഒക്കെ ഇവരുടെ ലക്ഷ്യങ്ങളില്‍ പെടുന്നുണ്ട് എന്നതാണ് സത്യം. അനുഭവങ്ങള്‍ എന്ന രീതിയില്‍ ചിലര്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ അസ്വസ്ഥതയുണ്ടാക്കുന്നവയാണ്. പക്ഷേ, ഇതെല്ലാം ഇവരുടെ ഫാന്റസികള്‍ മാത്രമാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

അറിയാതെ എടുക്കുന്ന ചിത്രങ്ങള്‍

അറിയാതെ എടുക്കുന്ന ചിത്രങ്ങള്‍

ബന്ധുക്കള്‍- അത് അമ്മയോ, സഹോദരിയോ, മകളോ ആകാം-, അടുത്ത വീട്ടിലെ സ്ത്രീകള്‍... ഇവര്‍ അറിയാതെ എടുക്കുന്ന പല ചിത്രങ്ങളും ഇത്തരം ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. പലതും ലൈംഗിക സ്വഭാവങ്ങളുള്ളവയാണ്. അവര്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത രീതിയില്‍ ആയിരിക്കും അടിക്കുറിപ്പുകളോടെ ഈ ചിത്രങ്ങള്‍ പ്രചരിക്കുക.

തമിഴ് ഗ്രൂപ്പുകള്‍

തമിഴ് ഗ്രൂപ്പുകള്‍

മലയാളികള്‍ അല്ല ഇത്തരം ഗ്രൂപ്പുകള്‍ കൂടുതലായി സൃഷ്ടിക്കുന്നത് എന്നതാണ് ശ്രദ്ധയില്‍ പെട്ട മറ്റൊരു കാര്യം. ഒരു ഗ്രൂപ്പില്‍ തന്നെ അനേകം ഗ്രൂപ്പ് ലിങ്കുകള്‍ വേറേയും വരുന്നുണ്ട്. പക്ഷേ, മലയാളികള്‍ ഇത്തരം ഗ്രൂപ്പുകളില്‍ തീരെ ഇല്ലെന്ന് പറയാന്‍ സാധിക്കില്ല. ഗ്രൂപ്പില്‍ മലയാളികളെ തേടിയെത്തുന്നവരും കുറവല്ല.

ക്രിമിനല്‍ പ്രേരണകള്‍

ക്രിമിനല്‍ പ്രേരണകള്‍

കാര്യങ്ങള്‍ ഇതില്‍ ഒന്നും അവസാനിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തിലുള്ള അഗമന്യ ഗമനം എന്തുകൊണ്ട് നിങ്ങള്‍ ചെയ്യുന്നില്ലെന്ന് പോലും ചോദിക്കുന്നവരുണ്ട്. എങ്ങനെയാണ് അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതെന്നും നടപ്പിലാക്കേണ്ടതെന്നും വരെ ഉപദേശങ്ങള്‍ കൊടുക്കുന്നവരാണ് ഗ്രൂപ്പ് അഡ്മിന്‍മാരില്‍ ചിലര്‍. അറിയാതെ എടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ പങ്കുവയ്ക്കാനും ഇവര്‍ നിര്‍ബന്ധിക്കും.

 മാനസിക വൈകല്യം

മാനസിക വൈകല്യം

ഒരു ഘട്ടം കഴിയുമ്പോള്‍ ഇതൊരു മാനസിക വൈകല്യമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളായി ഇവര്‍ മാറാന്‍ അധികം സമയമൊന്നും എടുക്കുകയും ഇല്ല. വീട്ടിനകത്ത് നടക്കുന്ന ഇത്തരം ക്രൂരതകള്‍ ഒരുപക്ഷേ പുറംലോകം അറിയുക പോലും ഇല്ല എന്നതാണ് സത്യം.

ലൈംഗിക ദാര്യദ്ര്യമോ?

ലൈംഗിക ദാര്യദ്ര്യമോ?

കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതോ അല്ലെങ്കില്‍ കടുത്ത ലൈംഗിക ദാരിദ്ര്യമോ ആണ് പലരേയും ഇത്തരം ഗ്രൂപ്പുകളില്‍ എത്തിക്കുന്നത്. സ്വകാര്യ സംഭാഷണങ്ങള്‍ക്കായി ക്ഷണിക്കുന്നവരും കുറവല്ല. എന്നാല്‍ ഇതിനപ്പുറം, ലൈംഗിക വൈകൃതങ്ങള്‍ തേടുന്ന ഒരു വലിയ വിഭാഗവും ഇക്കൂട്ടത്തില്‍ ഉണ്ട് എന്ന കാര്യം തള്ളിക്കളയാന്‍ സാധിക്കില്ല.

തട്ടിപ്പുകളുടെ വഴികള്‍

തട്ടിപ്പുകളുടെ വഴികള്‍

വാട്‌സ് ആപ്പിലും ടെലഗ്രാമിലും നടത്തുന്ന തട്ടിപ്പുകള്‍ അനവധിയാണ്. പണം നഷ്ടപ്പെടുന്നത് മാത്രമല്ല, ചിലപ്പോള്‍ മാനഹാനിയും നേരിടേണ്ടി വന്നേക്കും-

പേ ടിഎം ഉണ്ടോ, പണമുണ്ടോ? ഐഎംഒയില്‍ സമ്പൂര്‍ണ മേനി പ്രദര്‍ശനം, വോയ്‌സ് കോള്‍... പറ്റിപ്പിന്റെ വഴികള്‍

English summary
Oneindia Investigation: Whatsapp groups are new space for sexual awkwardness. Oneindia reveals Whatsapp incest groups exploiting women photos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more