യൂട്യൂബില്‍ 3 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമായി വണ്‍ഇന്ത്യ മലയാളം
കൊച്ചി: 3 മില്യണ്‍ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സുമായി വണ്‍ഇന്ത്യ മലയാളം. മലയാളം ഡിജിറ്റല്‍ മാധ്യമ രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളായ വണ്‍ഇന്ത്യ മലയാളം വെറും 10 വര്‍ഷം കൊണ്ടാണ് 30 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സിനെ യൂട്യൂബില്‍ സ്വന്തമാക്കിയിരിക്കുന്നത്. സമകാലിക വിഷയങ്ങളിലെല്ലാം വേഗത്തിലും സമഗ്രവുമായ വാര്‍ത്താ ദൃശ്യങ്ങള്‍ കാഴ്ചക്കാരിലേക്ക് എത്തിച്ച് കൊണ്ടാണ് വണ്‍ഇന്ത്യ മലയാളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഇതുവരെ 30000 ത്തിലേറെ വീഡിയോകള്‍ ചാനലില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 100 കോടിയിലേറെ കാഴ്ചക്കാരേയും സ്വന്തമാക്കി. രാഷ്ട്രീയം, സിനിമ, കായികം, സാങ്കേതികം, ശാസ്ത്രം, ഓഫ്ബീറ്റ് തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുമായുള്ള അഭിമുഖങ്ങളും സ്‌പെഷ്യല്‍ സ്റ്റോറികളും എല്ലാം ചാനലില്‍ പ്രേക്ഷകര്‍ക്ക് കാണാവുന്നതാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്, ഷിരൂര്‍ മണ്ണിടിച്ചില്‍, വയനാട് ഉരുള്‍പൊട്ടല്‍, ഉപതിരഞ്ഞെടുപ്പ് ( വയനാട്, പാലക്കാട്, ചേലക്കര ) തുടങ്ങി സമീപകാലത്ത് നടന്ന പല സംഭവങ്ങളുടേയും വിശദമായ വീഡിയോ റിപ്പോര്‍ട്ടുകള്‍ക്ക് കാഴ്ചക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിയമസഭാ, പാര്‍ലമെന്റ്, ബജറ്റ് അവതരണം എന്നീ സമയങ്ങളില്‍ തത്സമയ സംപ്രേഷണവും പ്രേക്ഷകര്‍ക്കായി വണ്‍ഇന്ത്യ മലയാളം എത്തിക്കാറുണ്ട്.












Click it and Unblock the Notifications