കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിദാ ഫാത്തിമയ്ക്ക് വീടൊരുങ്ങുന്നു.... സഹായവുമായി ഹരിത ഭൂമി, വണ്‍ഇന്ത്യക്കും നേട്ടം!!

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹലയെന്ന വിദ്യാര്‍ത്ഥിനിക്ക് തെരുവിലിറങ്ങിയ നിദാ ഫാത്തിമയ്ക്ക് വീടൊരുങ്ങി. പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ കഷ്ടപ്പെട്ട് താമസിക്കുന്ന നിദയുടെ കുടുംബത്തെ കുറിച്ച് കഴിഞ്ഞ ദിവസം വണ്‍ ഇന്ത്യാ മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നിദയ്ക്ക് വീടൊരുങ്ങുന്നത്. എംഎസ്എഫ് നിദാ ഫാത്തിമയ്ക്ക് വീടുനിര്‍മിച്ച് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

1

വണ്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ ജിഷ്ണു വേണുഗോപാലാണ് ദുഷ്‌കരമായ നിദയുടെ ജീവിതം പുറം ലോകത്തെ അറിയിച്ചത്. തകരകൊണ്ട് മറച്ച ഒരു വീട്ടിലാണ് കുടുംബത്തിലെ ആറുപേരടക്കം താമസിക്കുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേരാണ് നിദയെ സഹായിക്കാനായി രംഗത്തെത്തിയത്. ജിഷ്ണു എംഎല്‍എ എംകെ മുനീറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതോടെ വീടൊരുങ്ങുന്നത്.

എംഎസ്എഫിന്റെ സാമൂഹ്യ പ്രവര്‍ത്തക സംഘടനായ ഹരിത ഭൂമിയാണ് വീടൊരുക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇതാണാ കുഞ്ഞു വിപ്ലകാരിയുടെ കുടില്‍, അടച്ചുറപ്പുള്ള നല്ലൊരു വീട് നല്‍കണം. പാവപ്പെട്ട പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നല്‍കിയ ഹരിത പ്രസ്ഥാനം നേരിന് വേണ്ടി ചങ്കുറപ്പോടെ ശബ്ദിച്ച ഈ കുഞ്ഞനുജത്തിയുടെ കുടുംബത്തെ ഏറ്റെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

നേരത്തെ നിദയ്‌ക്കൊപ്പം ശബ്ദമുയര്‍ത്തി കീര്‍ത്തനയ്ക്കും വീട് ലഭിക്കും. അതേസമയം ഷഹലയുടെ മരണത്തിന് പിന്നാലെ നിദാ ഫാത്തിമ നടത്തിയ തീപ്പൊരി സംഭാഷണങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. സ്‌കൂളില്‍ ഷഹലയ്ക്ക് ചികിത്സ നിഷേധിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ തുറന്ന് പറഞ്ഞിരുന്നു. ഇവരുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും പിന്നാലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 അജിത് പവാറിന് പിറകില്‍ താനല്ല.... എല്ലാം സ്വന്തം തീരുമാനം, തുറന്ന് പറഞ്ഞ് ശരത് പവാര്‍!! അജിത് പവാറിന് പിറകില്‍ താനല്ല.... എല്ലാം സ്വന്തം തീരുമാനം, തുറന്ന് പറഞ്ഞ് ശരത് പവാര്‍!!

English summary
oneindia malayalam impact nidha fathima will get new house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X