വണ്‍ഇന്ത്യ മലയാളത്തിന് കൊച്ചിയില്‍ പുതിയ ഓഫീസ്: നവീകരിച്ച സ്റ്റുഡിയോയും ഉദ്ഘാടനം ചെയ്തു
മലയാളത്തിലെ ആദ്യത്തെ വാർത്താ വെബ്സൈറ്റായ
വണ്‍ഇന്ത്യ മലയാളത്തിന്റെ കൊച്ചിയിലെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. നവീകരിച്ച സ്റ്റുഡിയോ സംവിധാനം അടക്കമുള്ള ഓഫീസ് പാലാരിവട്ടം മാമംഗലത്തെ മാത്യൂസണ്‍സ് സെന്റർ പോയിന്റിലാണ് സ്ഥിതി ചെയ്യുന്നത്. രാവിലെ 9.30 ന് പൂജ കർമ്മത്തോടെ ഓഫീസ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി.

തുടർന്ന് വണ്‍ഇന്ത്യ സീനിയർ റപ്രസെന്റീവ് മഹേഷ്, വണ്‍ഇന്ത്യ സൗത്ത് വീഡിയോ ടീം ഹെഡ് കരണ്‍ ബുള്ളർ, സീനിയർ റപ്രസെന്റീവ് മഹേഷ് മഹാദേവന്‍, വണ്‍ഇന്ത്യ മലയാളം വീഡിയോ ടീം ഹെഡ് റിയാസ് റഷീദ് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. ജിഷ്ണു വേണുഗോപാല്‍, ഫില്‍മിബീറ്റ് കണ്ടന്റ് ഹെഡ് സഫ്ദർ, വണ്‍ഇന്ത്യ മലയാളം കണ്ടന്റ് ഓപ്പറേഷന്‍ എക്സിക്യുട്ടീവ് അതുല്‍ പി കൃഷ്ണ, വിവിധ ബ്യൂറോകളിലെ പ്രതിനിധികള്‍, സബ് എഡിറ്റർമാർ, ക്യാമറമാന്‍മാർ, വീഡിയോ എഡിറ്റേഴ്സ് തുടങ്ങിയവരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
നവീകരിച്ച സ്റ്റുഡിയോയുടെ പ്രവർത്തനം വണ്‍ഇന്ത്യ സൗത്ത് വീഡിയോ ടീം ഹെഡ് കരണ്‍ ബുള്ളർ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്ത് നിർവ്വഹിച്ചു. 2000 ല്‍ സ്ഥാപിതമായ വണ്‍ഇന്ത്യ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ വാർത്താ പോർട്ടലാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്,ബംഗാളി, ഗുജറാത്തി, മറാഠി, ഒഡിയ ഭാഷകളിലും വണ്‍ഇന്ത്യ പ്രവർത്തിക്കുന്നു. ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് വണ്‍അറേബ്യ എന്ന പോർട്ടലും വണ്‍ഇന്ത്യക്ക് കീഴിലായി പ്രവർത്തിക്കുന്നുണ്ട്.
ഓഫീസ് അഡ്രസ്: Mathewsons Centre Point, Door No: 38/4004 A6 & 38/4004 A7, Mamangalam, Palarivattom, Ernakulam, Kerala - 682 025.












Click it and Unblock the Notifications