കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടി: ചങ്കൂറ്റം മാത്രമാണ് കൈമുതല്‍

ഈ വര്‍ഷം രാഷ്ട്രീയ കേരളം കൂടുതല്‍ ചര്‍ച്ച ചെയ്ത വ്യക്തികളില്‍ ഒരാളാണ് തോമസ് ചാണ്ടി.

  • By Ashif
Google Oneindia Malayalam News

പ്രമുഖ എന്‍സിപി നേതാവും കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ് തോമസ് ചാണ്ടി. കുവൈത്ത് കേന്ദ്രമായുള്ള പ്രമുഖ വ്യവസായി കൂടിയാണ് ഇദ്ദേഹം. വെറുംകൈയ്യോടെ ഗള്‍ഫിലെത്തി അവിടെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത തോമസ് ചാണ്ടിക്ക് മോഹിച്ചതെല്ലാം പൊരുതി നേടിയ ചരിത്രമാണുള്ളത്.

രാഷ്ട്രീയക്കാരനാണോ അതല്ല ബിസിനസുകാരനാണോ ഇദ്ദേഹം എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇതു രണ്ടുമാണ് താനെന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചിട്ടുണ്ട് ചേന്നങ്കേരി വെട്ടിക്കാട്ട് കളത്തിപ്പറമ്പില്‍ തോമസ് ചാണ്ടി. പത്താം ക്ലാസ് പഠനവും ടെലിപ്രിന്റിങും പഠിച്ച് യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയവുമായി നടന്ന ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. പിന്നീട് കരുണാകരന്റെ വിശ്വസ്തനായി ഡിഐസിയിലും ഒടുവില്‍ എന്‍സിപിയിലുമെത്തി.

1510731442

ചെറുപ്രായത്തില്‍ കടല്‍ കടന്ന് ഗള്‍ഫിലെത്തിയ തോമസ് ചാണ്ടി ഏറെ പ്രയാസപ്പെട്ട് കുവൈത്തില്‍ പിടിച്ചുനിന്ന കഥകള്‍ രാഷ്ട്രീയം കേരളം കേട്ടതാണ്. കുവൈത്ത് ചാണ്ടി എന്ന വിളിപ്പേരും അങ്ങനെ വന്നതാണ്. ഗള്‍ഫിലെത്തുന്ന നേതാക്കളുമായി തോമസ് ചാണ്ടി മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പിന്നീട് കുവൈത്തില്‍ സ്‌കൂളുകള്‍ തുടങ്ങുകയും ചെയ്തു. യുദ്ധകാലത്ത് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം വീണ്ടും കുവൈത്തില്‍ തിരിച്ചെത്തിയത് രണ്ടിലൊന്ന് തീരുമാനിച്ചായിരുന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് വിദേശത്തും നാട്ടിലുമായി നിരവധി വ്യവസായങ്ങളുടെ ഉടമയാണ് അദ്ദേഹം.

കരുണാകരനുമായുള്ള ബന്ധമാണ് തോമസ് ചാണ്ടിക്ക് രാഷ്ട്രീയത്തില്‍ വേഗത നല്‍കിയത്. ഡിഐസിയുണ്ടാക്കിയപ്പോഴും കരുണാകരനൊപ്പം തന്നെ നിന്നു. ഡിഐസി രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിപ്പിച്ച 18 പേരില്‍ തോമസ് ചാണ്ടി മാത്രമാണ് നിയമസഭയിലേക്കെത്തിയത്. പിന്നീടാണ് എന്‍സിപിയിലേക്ക് കളംമാറി. ഇത്തവണ തോമസ് ചാണ്ടിക്ക് സീറ്റ് നല്‍കേണ്ടെന്ന് ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ആലോചിച്ചിരുന്നെങ്കിലും തോമസ് ചാണ്ടിയുടെ സ്വാധീനത്തിന് മുന്നില്‍ തീരുമാനം മാറ്റുകയായിരുന്നു.

ഈ വര്‍ഷം രാഷ്ട്രീയ കേരളം കൂടുതല്‍ ചര്‍ച്ച ചെയ്ത വ്യക്തികളില്‍ ഒരാളാണ് തോമസ് ചാണ്ടി. അതിന് കാരണമായതാകട്ടെ, കായല്‍ കയ്യേറ്റ വിവാദവും. ഫോണ്‍കെണി വിവാദത്തില്‍പെട്ട് എന്‍സിപി മന്ത്രിയായിരുന്ന എകെ ശശീന്ദ്രന് മന്ത്രിപദവി ഒഴിയേണ്ടി വന്നപ്പോള്‍ നറുക്ക് വീണത് തോമസ് ചാണ്ടിക്ക്. ഏറെകാലം മന്ത്രിയായിരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടങ്ങിയ വിവാദം അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. എന്‍സിപിയുടെ രണ്ട്് എംഎല്‍എമാരും മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതോടെ ആദ്യം കുറ്റവിമുക്തരാകുന്നവര്‍ക്ക് പദവി തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയാണ് പാര്‍ട്ടിയുണ്ടാക്കിയിരിക്കുന്നത്.

English summary
Oneindia News makers of the year 2017: Read about Thomas Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X